വളവനാട് ആരോഗ്യകേന്ദ്രം സ്ഥാപിക്കാൻ നടപടിയെടുക്കും: പി.പി. ചിത്തരഞ്ജൻ എംഎൽഎ
1592298
Wednesday, September 17, 2025 6:52 AM IST
മുഹമ്മ: വളവനാട് ബോധി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം നടന്നു. പി.പി. ചിത്തരഞ്ജൻ എംഎൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. വളവനാട് മേഖലയിൽ ആരോഗ്യകേന്ദ്രം സ്ഥാപിക്കുന്നതിനും മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നു ചിത്തരഞ്ജൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ കാഷ് അവാർഡും ഉപഹാരവും നൽകി എംഎൽഎ ആദരിച്ചു.
കലാ-കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള കാഷ് അവാർഡുകളും ട്രോഫികളും വളവനാട് ദേവസ്വം പ്രസിഡന്റ് ബിൻസ് വിതരണം ചെയ്തു. രക്ഷാധികാരി എൻ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി എം. മധു, സി.സി. കൈലാസൻ, എൻ. ഓമനക്കുട്ടൻ, ടി. സുനിൽ, പി. സുരേഷ്, കെ.എൻ. സജിമോൻ എന്നിവർ പ്രസംഗിച്ചു.