ഗ്രാനൈറ്റ് തെന്നി മറിഞ്ഞ് അതിഥിതൊഴിലാളികൾക്കു പരിക്ക്
1592299
Wednesday, September 17, 2025 6:52 AM IST
ചെങ്ങന്നൂർ: കുന്നത്തുമലയിൽ നിർമാണത്തിലിരിക്കുന്ന ശബരിമല ഇടത്താവളത്തിന്റെ നിർമാണസ്ഥലത്ത് ഗ്രാനൈറ്റ് വീണ് രണ്ട് അതിഥിത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് ബംഗാൾ സ്വദേശികളായ അലി ഹുസൈൻ (23), റഷീദാർ ഹുസൈൻ (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും കാലിന് പൊട്ടലുണ്ട്.
ഇന്നലെ രാവിലെ, ഇടത്താവളത്തിന്റെ നിർമാണ സ്ഥലത്തേക്ക് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയാണ് അപകടം. ഗ്രാനൈറ്റ് പാളി തെന്നിമാറി തൊഴിലാളികളുടെ കാലുകളിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവർ രക്ഷാപ്രവർത്തനം ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചെങ്ങന്നൂർ ഫയർ ഫോഴ്സ് സംഘം പരിക്കേറ്റവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.