ജൂവലേഴ്സ് ദിനം ജില്ലാതല ഉദ്ഘാടനം ഇന്ന്
1592293
Wednesday, September 17, 2025 6:52 AM IST
ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഥമ ജൂവലേഴ്സ് ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രണ്ടിന് മുല്ലയ്ക്കൽ ഗുരു ജൂവലറിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സബിൽ രാജ് നിർവഹിക്കും. ജുവലേഴ്സ് ദിന സന്ദേശം എകെജി എസ്എംഎ ജില്ലാ സെക്രട്ടറി കെ. നാസർ നൽകും. പ്രസിഡന്റ് എം.പി. ഗുരുദയാൽ അധ്യക്ഷത വഹിക്കും.