ചെങ്ങ​ന്നൂ​ർ: ന​ഗ​ര​ത്തി​ലെ വ​സ്ത്രാ​ല​യ​ത്തി​ല്‍ മോ​ഷ​ണം. മോ​ഷ്ടാ​ക്ക​ള്‍ അ​മ്മ​യും മ​ക​ളു​മെ​ന്ന് സം​ശ​യം. എംസി റോ​ഡി​ല്‍ ബ​ഥേ​ല്‍ ജ​ംഗ്ഷ​നു സ​മീ​പ​മു​ള്ള വി​ശി​ഷ്ട ഫാ​ബ് ആ​ൻഡ് ഗാ​ര്‍​മെ​ന്‍റ്സ് എ​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​തേ​ത്തുട​ര്‍​ന്ന് സ്ഥാ​പ​ന ഉ​ട​മ ഗീ​താ ശി​വ​ദാ​സ് ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ഇ​ക്ക​ഴി​ഞ്ഞ രാ​ത്രി എ​ട്ടുമ​ണി​യോ​ടെ വ​സ്ത്ര​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ എ​ന്ന വ്യാ​ജേ​ന എ​ത്തി​യ സ്ത്രീ​യും പെ​ണ്‍​കു​ട്ടി​യെ​യു​മാ​ണു സം​ശ​യി​ക്കു​ന്ന​ത്. ​അ​വ​രി​ൽ സ്ത്രീ ​ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ന​ടി​യി​ലും കൈയിലു​ണ്ടാ​യി​രു​ന്ന ഹെ​ല്‍​മ​റ്റി​ന്‍റെ ഉ​ള്ളി​ലു​മാ​യാ​ണ് വി​ല​പി​ടി​ച്ച വ​സ്ത്ര​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യ​ത്.

വി​ല്‍​പ്‌​ന​യ്ക്കാ​യി നി​ര്‍​മിച്ച റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ളു​ടെ സാ​മ്പി​ള്‍ ക​ട​യി​ല്‍ കൊ​ണ്ടു​വ​ന്ന 600 മു​ത​ൽ 1000 രൂ​പ വ​രെ വി​ല​യു​ള്ള ലെ​ഡീ​സ് ടോ​പ്പു​ക​ള്‍, 500 രൂ​പ​യു​ടെ മ​റ്റൊ​രു വ​സ്ത്രം എ​ ന്നി​വ​യാ​ണ് ഇ​വ​ര്‍ മോ​ഷ്ടി​ച്ച​ത്. 1400 രൂ​പ​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ വാ​ങ്ങി പ​ണം ന​ല്‍​കു​ക​യും ഒ​ടു​വി​ല്‍ സാ​ധ​നം വാ​ങ്ങാ​തെ പ​ണം തി​രി​കെ വാ​ങ്ങി പോ​കു​ക​യു​മാ​യി​രു​ന്നു.

മേ​ശ​യി​ല്‍ ഇ​രു​ന്ന വ​സ്ത്ര​ങ്ങ​ള്‍ കാ​ണാ​താ​യ​തോ​ടെ പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ അ​മ്മ​യും മ​ക​ളും വ​സ്ത്ര​ങ്ങ​ള്‍ ഒ​ളി​പ്പി​ക്കു​ന്ന​ത് ക​ണ്ട​ത്. ഇ​വ​ര്‍ വ​ന്ന സ്‌​കൂ​ട്ട​റി​ന്‍റെ ന​മ്പ​രും സി​സി​ടി​വി​യി​ല്‍ വ്യ​ക്ത​മാ​ണ്.

കൂ​ടാ​തെ ഇ​വ​ര്‍ ന​ഗ​ര​ത്തി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​ര സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെടെ പ​ല​യി​ട​ങ്ങ​ളി​ല്‍​നി​ന്നു മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പ​റ​യു​ന്നു.

അ​മ്മ​യോ​ടൊ​പ്പം എ​ത്തി​യ പെ​ണ്‍​കു​ട്ടി മോ​ഷ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന നി​ല​യി​ലാ​ണ് സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്തു പ​രി​ശോ​ധി​ക്കു​ന്ന​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് വ​സ്ത്ര​ങ്ങ​ള്‍ സ്ത്രീ ​സു​ര​ക്ഷി​ത​മാ​യി ഒ​ളി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ സ്ഥി​രം മോ​ഷ​ണം ന​ട​ത്തു​ന്ന​വ​രാ​ണ് ഇ​വ​രെ​ന്ന് വ്യ​ക്ത​മാ​കു​ന്നു.
വ​സ്ത്ര വ്യാ​പാ​രി​യു​ടെ പ​രാ​തി​യി​ന്മേ​ൽ​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം പ​രാ​തി ന​ല്‍​കി​യ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.