ലോക വിദ്യാഭ്യാസത്തിലേക്കും പ്രവേശനോത്സവമൊരുക്കാൻ കേരളം
1422755
Wednesday, May 15, 2024 11:14 PM IST
കോട്ടയം: ലോക പ്രശസ്തമായ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്ലസ് ടു പാസായ വിദ്യാർഥികൾക്കുൾപ്പെടെ വിദേശത്ത് ഉപരിപഠനത്തിനായി തയാറെടുക്കുന്നവർക്ക് പ്രവേശനോത്സവ മൊരുക്കുകയാണ് സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ്. ഇന്ന് ചേർത്തല ജിംസ് കോംപ്ലക്സ് എസി റോഡ് കൃഷ്ണകൃപ ശാഖയിലും മാവേലിക്കര പുതിയകാവ് കട്ടിലേതു ബിൽഡിംഗ് ശാഖയിലും ഹരിപ്പാട് എംഎൽഎഫ് ടവർ മൂന്നാം നിലയിലും എൻഎച്ച് 66 ഹരിപ്പാട് ശാഖയിലും പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശമുള്ള ജിയോ ടവർ രണ്ടാം നിലയിലുള്ള ശാഖയിലും തിരുവല്ല എട്രയോസ് ബിസിനസ് സെന്റർ ബിൽഡിംഗ് എംസി റോഡ് രാമൻചിറ ശാഖയിലുമാണ് പ്രവേശനോത്സവം നടക്കുന്നത്.
പ്രവേശന പരീക്ഷകളുടെ കടമ്പകളില്ലാതെ വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട കോഴ്സുകളിൽ ഇഷ്ടപ്പെട്ട സർവകലാശാലകളിലും കോളജുകളിലും പ്രവേശനം ഉറപ്പാക്കുകയാണ് പ്രവേശനോത്സവമെന്ന് സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു. ആയിരക്കണക്കിന് വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപ്പന്റോടുകൂടിയ ഇന്റേൺഷിപ്പുകളും സ്വന്തമാക്കാൻ മാത്രമല്ല 50,000 രൂപയുടെ സമ്മാന കൂപ്പണുകളും പ്രവേശനോത്സവത്തിൽ പങ്കെടു ക്കുന്ന വിദ്യാർഥികൾക്കു സ്വന്തമാക്കാൻ കഴിയും. സൗജന്യമായി അപേക്ഷാഫോം നല്‍കാനും സ്പോട്ട് പ്രൊഫൈൽ അസസ്മെന്റ്നടത്താനും ഫാസ്റ്റ് ട്രാക്ക് അപേക്ഷ സമർപ്പിക്കാനും സാധിക്കും.
ഓരോ രാജ്യത്തെയും സാധ്യതകള്‍ മനസിലാക്കാനും വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ കോഴ്സു കള്‍ തെരഞ്ഞെടുക്കാനും പ്രവേശനോത്സവത്തിലൂടെ കഴിയും. കൂടാതെ വിവിധ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍, സ്റ്റഡി വിസയുടെ ലഭ്യത, പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍, രാജ്യങ്ങളുടെ നയങ്ങളിൽ വന്ന മാറ്റങ്ങൾ, വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഇവയെല്ലാം മനസിലാക്കാനുള്ള അവസരം കൂടിയാണ് സാന്റാ മോണിക്ക ഒരുക്കുന്നത്. രാവിലെ 10 മുതൽ ആരംഭിക്കുന്ന പ്രവേശനോത്സവത്തിൽ സൗജന്യമായി പങ്കെടുക്കാം. www.santamoni caedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ് . സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. ഫോൺ: 0484 4150999, 9645222999.