ഇ​വി​ടെ എ​ല്ലാ​വ​രും വ​നി​ത​ക​ൾ
Monday, April 22, 2019 10:03 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 45 സ്ത്രീ ​സൗ​ഹൃ​ദ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ത​യാ​റാ​യി. പോ​ലീ​സ് ഉ​ൾ​പ്പ​ടെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം വ​നി​ത​ക​ളാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​വി​ടെ​യു​ണ്ട്. വി​ക​ലാം​ഗ​രെ വോ​ട്ടു​ചെ​യ്യാ​ൻ ബൂ​ത്തി​ലെ​ത്തി​ക്കാ​ൻ വീ​ൽ​ചെ​യ​റും ത​യാ​റാ​ണ.് ബൂ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​യി​ടം മു​ത​ൽ ഏ​തൊ​ക്കെ ഭാ​ഗ​ത്തേ​ക്കാ​ണ് പോ​കേ​ണ്ട​തെ​ന്ന ദി​ശാ​സൂ​ച​ക​ങ്ങ​ൾ, കു​ടി​വെ​ള്ള​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം, ടോ​യ്ല​റ്റു​ക​ൾ, വി​ശ്ര​മ​സ്ഥ​ലം, മെ​ഡി​ക്ക​ൽ സം​ഘം തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​മ്മ​മാ​ർ​ക്കാ​യി ഫീ​ഡിം​ഗ്റൂ​മും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.