വി​ധ​വ കൂ​ട്ടാ​യ്മ സം​സ്ഥാ​ന സ​മ്മേ​ള​നം 26 ന് ​ആ​ല​പ്പു​ഴ​യി​ൽ
Tuesday, May 21, 2019 10:24 PM IST
ആ​ല​പ്പു​ഴ: വി​ധ​വ കൂ​ട്ടാ​യ്മ​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം 26 ന് ​ആ​ല​പ്പു​ഴ ച​ട​യം​മു​റി സ്മാ​ര​ക ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ പ​ത്തി​ന് ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ലി​ല്ലി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. സി​എ​പ്കെ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ.​ജി. വി​ജ​യ​കു​മാ​ര​ൻ​നാ​യ​ർ, ജി​ല്ല വ​നി​ത ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ ടി.​വി. മി​നി​മോ​ൾ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് കേ​ര​ളീ​യ സ​മൂ​ഹ​വും വി​ധ​വ അ​ഗ​തി സ്ത്രീ ​പ​ക്ഷ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും. വി​ധ​വ ഗൃ​ഹ​നാ​ഥ​യാ​യ കു​ടും​ബ​ങ്ങ​ളെ ബി​പി​എ​ൽ ലി​സ്റ്റി​ൽ​പ്പെ​ടു​ത്തു​ക, വി​ധ​വ പെ​ൻ​ഷ​ൻ ജീ​വ​നാം​ശ​മാ​യി ക​ണ​ക്കാ​ക്കി 5000 രൂ​പ​യാ​യി ന​ൽ​കു​ക തു​ട​ങ്ങി 19 ഇ​ന ആ​വ​ശ്യ​ങ്ങ​ൾ സം​ഘ​ട​ന സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​മ്മി​ണി രാ​മ​ൻ​കു​ട്ടി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രേ​വ​മ്മ ഷാ​ജി, ഭാ​ര​വാ​ഹി​ക​ളാ​യ ത​ങ്ക​മ​ണി പ​ത്മ​നാ​ഭ​ൻ, വി​ജ​യ​കു​മാ​രി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.