ന​വാ​ഗ​ത​രെ വ​ര​വേ​ൽ​ക്കാ​ൻ സ്കൂ​ൾ കെ​ട്ടി​ടം ട്രെ​യി​നാ​ക്കി
Sunday, May 26, 2019 10:45 PM IST
അ​ന്പ​ല​പ്പു​ഴ: അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ന​വാ​ഗ​ത​രെ വ​ര​വേ​ൽ​ക്കാ​ൻ സ്കൂ​ൾ കെ​ട്ടി​ടം ട്രെ​യി​നാ​ക്കി മാ​റ്റി. പു​ന്ന​പ്ര ബീ​ച്ച് എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ട​മാ​ണ് പു​ത്ത​ൻ കൂ​ട്ടു​കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ട്രെ​യി​ൻ മാ​തൃ​ക​യി​ൽ ന​വീ​ക​രി​ച്ച​ത്. മാ​നേ​ജ്മെ​ന്‍റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്കൂ​ൾ​ക്കെ​ട്ടി​ടം ട്രെ​യി​നാ​ക്കി മാ​റ്റി​യ​ത് ആ​ല​പ്പു​ഴ നെ​ഹ്റു​ട്രോ​ഫി വാ​ർ​ഡ് സ്വ​ദേ​ശി ബോ​ബ​ൻ സി​ത്താ​ര എ​ന്ന ക​ലാ​കാ​ര​നാ​ണ്. ഒ​രാ​ഴ്ച​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​നൊ​പ്പം സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി ട്രെ​യി​ൻ മാ​തൃ​ക​യി​ലാ​ക്കി​യ​ത്. എ​സി കോ​ച്ചു​ക​ളും തീ​ർ​ത്തി​ട്ടു​ണ്ട്.
ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ​യു​ള്ള ക്ലാ​സു​ക​ളും എ​ൽ​കെ​ജി വി​ഭാ​ഗ​വു​മു​ള്ള ഇ​വി​ടെ 180 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്. 1979 ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സ്കൂ​ളി​ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ക​ന്പ്യൂ​ട്ട​റു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​വ​ണ എ​ല്ലാ ക്ലാ​സ്മു​റി​ക​ളി​ലും ബ്ലാ​ക്ക് ബോ​ർ​ഡു​ക​ൾ മാ​റ്റി പ​ക​രം പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ വൈ​റ്റ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് ആ​ർ​ഒ പ്ലാ​ന്‍റു​ക​ളു​മു​ണ്ട്. കൂ​ടാ​തെ മു​ഴു​വ​ൻ ക്ലാ​സ്മു​റി​ക​ളി​ലും എ​ൽ​സി​ഡി​യും സ്ഥാ​പി​ക്കും. തു​ട​ക്ക​ത്തി​ൽ ര​ണ്ട് ക്ലാ​സ്മു​റി​ക​ളി​ൽ ഇ​വ സ്ഥാ​പി​ച്ചു.