ക​ടലോര ദു​രി​താ​ശ്വാ​സ സ​മ്മേ​ള​നം
Saturday, June 15, 2019 10:46 PM IST
ആ​ല​പ്പു​ഴ: ക​ല​വൂ​ർ കൃ​പാ​സ​നം സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ക​ട​ലോ​ര ദു​രി​താ​ശ്വാ​സ സ​മ്മേ​ള​നം മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ൻ വി​ജി​ല​ൻ​സി​ൽ ആ​യി​രു​ന്ന​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഴി​മ​തി ശ്ര​ദ്ധ​യി​ൽ വ​ന്ന​ത് ക​ട​ൽ​ഭി​ത്തി​യു​ടേ​യും പു​ലി​മു​ട്ടു​ക​ളു​ടേ​യും നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു​വെ​ന്ന് ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു. വ​ൻ​കി​ട നി​ക്ഷേ​പ​ക​രെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ കോ​വ​ളം മേ​ഖ​ല​യി​ൽ ക​ട​ൽ ക​യ​റ്റം പൂ​ർ​ണ​മാ​യി ത​ട​യാ​ത്ത​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പാ​വ​പ്പെ​ട്ട​വ​ർ താ​മ​സി​ക്കു​ന്നി​ട​ങ്ങ​ളി​ലാ​ണ് ക​ട​ലേ​റ്റം കൂ​ടു​ത​ൽ. ഇ​വി​ട​ങ്ങ​ളി​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണ്. ഇ​തി​നു മാ​റ്റം വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​യോ ട്യൂ​ബു​ക​ളു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം സ​ർ​ക്കാ​ർ പാ​ലി​ക്ക​ണ​മെ​ന്ന് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​ത്ത 20 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ചേ​ർ​ത്ത​ല ത​ഹ​സീ​ൽ​ദാ​ർ പി.​ജി. രാ​ജേ​ന്ദ്ര​ബാ​ബു വി​ത​ര​ണം ചെ​യ്തു. കൃ​പാ​സ​നം കോ​സ്റ്റ​ൽ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ൽ​ക്ഷോ​ഭ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.