കടൽഭിത്തിക്കായി ഒ​റ്റ​മ​ശേ​രി​യി​ൽ പാ​റ​യി​റ​ക്ക​ി
Tuesday, June 25, 2019 9:57 PM IST
ചേ​ർ​ത്ത​ല : ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി ശ​ക്ത​മാ​യ ക​ട​ക്ക​ര​പ്പ​ള്ളി ഒ​റ്റ​മ​ശേ​രി​യി​ൽ പാ​റ​യി​റ​ക്ക​ൽ തു​ട​ങ്ങി. 28 ല​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി​യാ​ണ് തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച​ത്.
ക​ട​ൽ​ഭി​ത്തി​യി​ല്ലാ​ത്ത 520 മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് ഏ​താ​നും വീ​ടു​ക​ൾ ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ടി​യ​ന്ത​ര​മാ​യി പാ​റ​യി​റ​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ​നേ​തൃ​ത്വം മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ സ്ഥി​തി​ഗ​തി​ക​ൾ ബോ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് അ​ടി​യ​ന്ത​ര​ന​ട​പ​ടി.
നാ​ലു ലോ​ഡ് പാ​റ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​ച്ച​ത്. അ​ഞ്ചു വീ​ടു​ക​ൾ ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​യ ക​ട​ലോ​ര​ത്താ​ണ് പാ​റ​നി​ര​ത്തു​ന്ന​ത്. ലോ​റി​യി​ലെ​ത്തി​ക്കു​ന്ന പാ​റ പ്ര​ത്യേ​ക​യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് തീ​ര​ത്ത് അ​ടു​ക്കു​ന്ന​ത്. വീ​ടു​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
ശ​ക്തി​യോ​ടെ ക​ര​യി​ലേ​ക്ക​ടി​ച്ചു​ക​യ​റു​ന്ന തി​ര​മാ​ല​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​ണി​ത്. പ​ത്തു​ല​ക്ഷം വീ​ത​മു​ള്ള ര​ണ്ട് പ്ര​വൃ​ത്തി​ക​ൾ കൂ​ടി ഉ​ട​നെ ന​ട​ക്കും. ഇ​തോ​ടെ ഒ​റ്റ​മ​ശേ​രി​യി​ലെ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​ക്ക് ഏ​ക​ദേ​ശ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
പു​ലി​മു​ട്ട് നി​ർ​മി​ച്ച് തീ​ര​സു​ര​ക്ഷാ​പ്ര​ശ്നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു കി​ഫ്ബി പ​ദ്ധ​തി പി​ന്നാ​ലെ​യെ​ത്തും. തീ​ര​വാ​സി​ക​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ജോ​ലി പു​രോ​ഗ​മി​ക്കു​ന്ന​ത്. പാ​റ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​ത്യേ​ക ഇ​ട​പെ​ട​ലു​ണ്ട്.