മാ​ത്തൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട​വീ​ണു
Monday, August 10, 2020 9:57 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ലെ നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​ട​ശേ​ഖ​ര​മാ​യ,550 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള മാ​ത്തൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട വീ​ണു.​പാ​ട​ത്തി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ പു​റം തൂ​ന്പ് ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കി​ൽ കു​ത്തി​യൊ​ലി​ച്ച് പോ​വു​ക​യാ​യി​രു​ന്നു. 15 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് മ​ട​വീ​ഴ്ച ഉ​ണ്ടാ​യ​ത്. ായ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​ദ്യം അ​ഞ്ചു​മീ​റ്റ​ർ നീ​ള​ത്തി​ൽ തു​ന്പി​ൽ വി​ള്ള​ലും മ​ട​യും രൂ​പ​പ്പെ​ട്ട​ത്. പാ​ട​ശേ​ഖ​ര ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 300ൽ​പ്പ​രം ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് 80 ക​വു​ങ്ങു​ക​ൾ, മൂ​ന്ന് തെ​ങ്ങു​ക​ൾ, ക​ട്ട, ഗ്രാ​വ​ൽ എ​ന്നി​വ​യൊ​ക്കെ ഉ​പ​യോ​ഗി​ച്ച് 26 മ​ണി​ക്കൂ​റോ​ളം മ​ട ത​ട​യാ​ൻ അ​ത്യ​ധ്വാ​നം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ക്കാ​നാ​യി​ല്ല.40 ദി​വ​സം പ്രാ​യ​മെ​ത്തി​യ നെ​ൽ​ച്ചെ​ടി​ക​ളാ​ണ് മ​ട​വീ​ഴ്ച​യി​ൽ ന​ശി​ച്ച​ത്.

ക​ന​ത്ത മ​ഴ: ജി​ല്ല​യി​ൽ
വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ

ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ജി​ല്ല​യി​ൽ മൂ​ന്നു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും നാ​ലു വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ചേ​ർ​ത്ത​ല, അ​ന്പ​ല​പ്പു​ഴ, കു​ട്ട​നാ​ട്, മാ​വേ​ലി​ക്ക​ര താ​ലൂ​ക്കു​ക​ളി​ലെ വീ​ടു​ക​ൾ​ക്കാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. 19.70 കോ​ടി രൂ​പ​യു​ടെ കൃ​ഷി നാ​ശ​വും ക​ഴി​ഞ്ഞ 24 മ​ണി​ക്കു​റി​ലാ​യി ജി​ല്ല​യി​ലു​ണ്ടാ​യി. പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ​ക്ക് 30 ല​ക്ഷം രൂ​പ​യു​ടേ​യും കെ​ട്ടി​ട​ങ്ങ​ൾ​ക്ക് 13.25 ല​ക്ഷം രൂ​പ​യു​ടേ​യും ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി.