കോ​​​ട്ട​​​യം: ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ൽ ഡ്രോ​​​ൺ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നൂ​​​ത​​​ന സ​​​ർ​​​വേ-​​​മാ​​​പ്പിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച പ​​​രി​​​ശീ​​​ല​​​നം മ​​​ഹാ​​​ത്മാ ഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സ്‌​​​കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​വ​​​യോ​​​ൺ​​​മെ​​​ന്‍റ​​​ൽ സ​​​യ​​​ൻ​​​സും ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു പ​​​രി​​​ശീ​​​ല​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​സി.​​​ടി. അ​​​ര​​​വി​​​ന്ദ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. രാ​​​ജ്യാ​​​ന്ത​​​ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യു​​​ടെ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പ​​​രി​​​ശീ​​​ല​​​നം.

സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​വ​​​യോ​​​ൺ​​​മെ​​​ന്‍റ​​​ൽ സ​​​യ​​​ൻ​​​സ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​മ​​​ഹേ​​​ഷ് മോ​​​ഹ​​​ൻ, ഡീ​​​ൻ ഡോ. ​​​കെ.​​​ആ​​​ർ. ബൈ​​​ജു, കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഡോ. ​​​എ​​​ബി​​​ൻ വ​​​ർ​​​ഗീ​​​സ്, ഡോ. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ഗ​​​വേ​​​ഷ​​​ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി 19ന് ​​​സ​​​മാ​​​പി​​​ക്കും.