വ​സ്ത്ര​ വി​ത​ര​ണം
Wednesday, August 14, 2019 11:06 PM IST
പെ​​രു​​വ: ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ലേ​​ക്ക് സ​​ഹാ​​യ​​മെ​​ത്തി​​ച്ച് ക്ഷേ​​ത്ര ഭാ​​ര​​വാ​​ഹി​​ക​​ൾ. വെ​​ള്ളൂ​​ർ കാ​​രി​​ക്കോ​​ട് നാ​​ഗ​​രാ​​ജ ക്ഷേ​​ത്രം ഭാ​​ര​​വാ​​ഹി​​ക​​ളാ​​ണ് പെ​​രു​​വ​​യി​​ലെ​​യും മു​​ള​​ക്കു​​ള​​ത്തെ​​യും ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ൽ താ​​മ​​സി​​ക്കു​​ന്ന​​വ​​ർ​​ക്ക് വ​​സ്ത്ര​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്ത​​ത്. പെ​​രു​​വ സു​​ഹൃ​​ത് വേ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വീ​​ട്ടി​​ലേ​​ക്കാ​​വ​​ശ്യ​​മു​​ള്ള ശു​​ചീ​​ക​​ര​​ണ സാ​​ധ​​ന​​ങ്ങ​​ളും വി​​ത​​ര​​ണം ചെ​​യ്തു. ക്യാ​​ന്പി​​ലെ മു​​ഴു​​വ​​ൻ ആ​​ളു​​ക​​ൾ​​ക്കും വ​​സ്ത്ര​​ങ്ങ​​ളും ക്ലീ​​നിം​​ഗ് കി​​റ്റു​​ക​​ളും ന​​ൽ​​കി.
സു​​ഹൃ​​ത് വേ​​ദി​​യം​​ഗ​​ങ്ങ​​ളാ​​യ ടി.​​എം. രാ​​ജു തെ​​ക്കേ​​ക്കാ​​ലാ​​യി​​ൽ, ടി.​​എം. സ​​ദ​​ൻ, സു​​രേ​​ഷ് വ​​ട്ട​​ക്കാ​​ട്ടി​​ൽ, സി​​ജു തേ​​നാം​​ക​​ഴി, അ​​ഡ്വ രാ​​ജ്മോ​​ഹ​​ൻ, ജോ​​ണ്‍ പ​​രി​​യാ​​രം, പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​യു. മാ​​ത്യു, കെ.​​വി. ഷൈ​​ജി​​ൻ, ബൈ​​ജു ചെ​​ത്തു​​കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.