കട്ടപ്പന കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന്്
Tuesday, August 3, 2021 10:14 PM IST
ക​ട്ട​പ്പ​ന: കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു ഉ​ട​ൻ തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​യാം​കു​ടി കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
ക​ട്ട​പ്പ​ന കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ടു​വ​ർ​ഷ​മാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. ഡി​പ്പോ​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നി​ട്ട് നാ​ലു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ​യും നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തി​ക​രി​ച്ചു ജീ​വ​ന​ക്കാ​ർ​ക്ക് ഡി​പ്പോ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു​കൊ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.
പ്ര​തി​ഷേ​ധ പ​രി​പാ​ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ജീ​വ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​തി​ൻ ഉ​പ്പു​മാ​ക്ക​ൽ, പി.​വി. അ​ര​വി​ന്ദ്, മാ​ർ​ട്ടി​ൻ സെ​ബാ​സ്റ്റ്യ​ൻ, കെ​വി​ൻ കൊ​ന്പി​ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.