100 ക​ട​ന്ന് ബീ​ൻ​സും ത​ക്കാ​ളി​യും
Thursday, May 19, 2022 9:48 PM IST
ഉ​പ്പു​ത​റ: ഇ​ന്ധ​ന വി​ല വ​ർ​ദ്ധ​ന​വി​ന് പി​ന്നാ​ലെ പ​ച്ച​ക്ക​റി വി​ല​യും കു​തി​ക്കു​ന്നു. ബീ​ൻ​സി​ന്‍റെ​യും ത​ക്കാ​ളി​യു​ടെ​യും വി​ല മൂ​ന്ന​ക്കം ക​ട​ന്നു. 20 രൂ​പ​യി​ൽ വി​റ്റി​രു​ന്ന ത​ക്കാ​ളി​യു​ടെ വി​ല​യാ​ണ് ഏ​റ്റ​വും വേ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന​ത്.
ഒ​രു കി​ലോ ത​ക്കാ​ളി​പ്പ​ഴ​ത്തി​ന്‍റെ വി​ല 100 പി​ന്നി​ട്ടു. പ​ച്ച​ത്ത​ക്കാ​ളി വി​ല 80 ൽ ​എ​ത്തി. ത​ക്കാ​ളി​പ്പ​ഴ​ത്തി​ന് പി​ന്നാ​ലെ ബീ​ൻ​സും നൂ​റി​ലെ​ത്തി.
വ​ടക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ഴ ക​ന​ത്ത് ത​ക്കാ​ളി ചെ​ടി​ക​ൾ ന​ശി​ച്ച​താ​ണ് ത​ക്കാ​ളി വി​ല 100 ക​ട​ക്കാ​ൻ കാ​ര​ണം. ഇ​നി​യും വി​ല ഉ​രു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. എ​ല്ലാ​ത്ത​രം പ​ച്ച​ക്ക​റി​ക​ൾ​ക്കും കി​ലോ​യ്ക്ക് 10 രൂ​പ​യി​ല​ധി​കം വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്. ഉ​ള്ളി, സ​വോ​ള, കി​ഴ​ങ്ങ് എ​ന്നി​വ​യ്ക്ക് വി​ല ഉ​യ​രാ​ത്ത​ത് അ​ല്പം ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്. പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല ഉ​യ​ർ​ന്ന​തോ​ടെ വ്യാ​പാ​രി​ക​ളു​ടെ വ്യാ​പാ​ര​ത്തി​നും മ​ങ്ങ​ലേ​റ്റു.

മ​മ്മ​ട്ടി​ക്കാ​ന​ത്ത് റോ​ഡി​ൽ
വെ​ള്ളം കെ​ട്ടി​നി​ന്ന് ഗ​താ​ഗ​തത​ട​സം

രാ​ജാ​ക്കാ​ട് : മ​മ്മ​ട്ടി​ക്കാ​നം വ​ട​ക്കേ​ൽ ക​വ​ല​യി​ൽ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് യാ​ത്രാ​ത​ട​സം. നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ത്തി ചാ​ലു​കീ​റി​ച്ച് കെ​ട്ടി​നി​ന്ന വെ​ള്ളം ഒ​ഴു​ക്കി​വി​ട്ട് പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​ക്കി. താ​ഴ്ന്ന് കി​ട​ക്കു​ന്ന റോ​ഡി​ലെ വെ​ള്ളം ഓ​ട​യി​ലൂ​ടെ പോ​കാ​തെ മു​റ്റ​ത്തേ​ക്കും, കൃ​ഷി​യി​ട​ത്തേ​ക്കും ഒ​ഴു​കി​വ​രു​ന്നു​ണ്ട്.