ഏഴുമുട്ടം താബോർ ധ്യാനകേന്ദ്രത്തിൽ തിരുനാൾ
ഏഴുമുട്ടം: താബോർ ധ്യാനകേന്ദ്രത്തിൽ താബോർ മാതാവിന്റെ തിരുനാൾ നാളെ ആഘോഷിക്കും. രാവിലെ 6.30നു വിശുദ്ധ കുർബാന-ഫാ. ജോസഫ് പറയന്നിലം.7.30ന് അഖണ്ഡജപമാല. 9.30നു മധ്യസ്ഥ പ്രാർഥന. 9.45നു തിരുസ്വരൂപ പ്രതിഷ്ഠ.
പത്തിനു മാതാവിന്റെ നൊവേന-ഫാ. ജോസഫ് നിരവത്ത്. 10.15ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം-മോണ്‍. ഫ്രാൻസിസ് കീരംപാറ.
12.30നു ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ-ഫാ. ജോർജി പള്ളിക്കുന്നേൽ. 1.30നു പ്രദക്ഷിണം. രണ്ടിന് സമാപനാശിർവാദം, സ്നേഹവിരുന്ന് എന്നിവയാണ് പരിപാടികളെന്ന് ഡയറക്ടർ ഫാ. ജോർജി പള്ളിക്കുന്നേൽ അറിയിച്ചു.
ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ
മേലേചിന്നാർ: ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ ഇടവക തിരുനാൾ ഇന്നു തുടങ്ങും. വൈകുന്നേരം നാലിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.30ന് വിശുദ്ധ കുർബാന, നൊവേന - ഫാ. സഖറിയാസ് കുമ്മണ്ണൂപറന്പിൽ. 11ന് വൈകുന്നേരം 3.45ന് ഇടുക്കി രൂപതാധ്യക്ഷനു സ്വീകരണം, നാലിന് പൊന്തിഫിക്കൽ കുർബാന, ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം - മാർ ജോണ്‍ നെല്ലിക്കുന്നേൽ, 5.45ന് വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുസ്വരൂപ വെഞ്ചരിപ്പ്, 6.30ന് സ്നേഹവിരുന്ന്.
12ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 3.45ന് ലദീഞ്ഞ്, നാലിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന - ഫാ. ടിനു പാറക്കടവിൽ, 5.30ന് തിരുനാൾ പ്രദക്ഷിണം, സന്ദേശം - ഫാ. ബോബി വേങ്ങാലൂർ, 7.30ന് വാദ്യമേളങ്ങൾ, ആകാശവിസ്മയം.
കാഞ്ഞിരപ്പള്ളി രൂപതാദിനം: ഏകദിന ബൈബിള്‍ കണ്വന്ഷന് നാളെ
എരുമേലി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. ബിനോയി കരിമരുതുങ്കൽ നയിക്കുന്ന ഏകദിന ബൈബിള്‍ കണ്വന്ഷന് നാളെ എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ നടക്കും.
രാവിലെ ഒന്‍പതിന് രൂപത വികാരി ജനറാള്‍ റവ. ഡോ. ജോസഫ് വെള്ളമറ്റം വശുദ്ധ കുര്‍ബാനയര്‍പ്പിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആമുഖസന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 2.30ന് കണ്വന്ഷന് സമാപിക്കും.
ലഘുഭക്ഷണവും ഉച്ചഭക്ഷണവും കണ്വന്ഷന് പന്തലില്‍ ക്രമീകരിച്ചിട്ടുണ്ട്. ഏകദിന ബൈബിള്‍ കണ്വന്ഷന് വേദിയായ എരുമേലി ഫൊറോന പള്ളിയങ്കണത്തിലെ അവസാനഘട്ട ഒരുക്കങ്ങളുള്‍പ്പെടെ പൂര്‍ത്തിയായതായും പങ്കെടുക്കുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായമുള്‍പ്പെടെ ക്രമീകരിച്ചിട്ടുണ്ടെന്നും ജനറല്‍ കണ്‍വീനറും എരുമേലി ഫൊറോന വികാരിയുമായ ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍ അറിയിച്ചു.
മുട്ടം ഊരക്കുന്ന് പള്ളിയിൽ ജാഗരണ പ്രാർഥന
മുട്ടം: ഊരക്കുന്ന് പള്ളിയിൽ ജാഗരണ പ്രാർഥന ഇന്നു വൈകുന്നേരം 4.30മുതൽ രാത്രി 9.30 വരെ നടക്കും. 4.30നു കുരിശിന്റെ വഴി, അഞ്ചിന് വിശുദ്ധ കുർബാന, തുടർന്ന് ജപമാല പ്രദക്ഷിണം.
വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയ്ക്ക് ബ്രദർ മാത്യു തോണിക്കുഴിയിൽ ആൻഡ് ടീം നേതൃത്വം നൽകും. രാത്രി 9.30 മുതൽ നാളെ പുലർച്ചെ ആറുവരെ മധ്യസ്ഥപ്രാർഥനയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോസ് മാന്പുഴയ്ക്കൽ അറിയിച്ചു.