വാഴക്കുളം പൈനാപ്പിള്‍ ഫെസ്റ്റും അവാര്‍ഡ് ദാനവും 18ന്
1422821
Thursday, May 16, 2024 3:34 AM IST
തൊടുപുഴ: പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വാഴക്കുളത്തെ വിവിധ സാമൂഹ്യ,സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന പൈനാപ്പിള്‍ ഫെസ്റ്റും അവാര്‍ഡ് ദാനവും 18നു നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം അഞ്ചിന് വാഴക്കുളം സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡോ.മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഏറ്റവും മികച്ച പൈനാപ്പിള്‍ കര്‍ഷകനുള്ള പൈനാപ്പിള്‍ശ്രീ അവാര്‍ഡ് ഡൊമിനിക്ക് ജോര്‍ജ് മലേക്കുടിയിലിനു മന്ത്രി കൈമാറും.
മന്ത്രി റോഷി അഗസ്റ്റിന് മുഖ്യപ്രഭാഷണം നടത്തും. വാഴക്കുളത്ത് പൈനാപ്പിള്‍ കൃഷിയുടെ വളര്‍ച്ചയ്ക്കും മറ്റുസംസ്ഥാനങ്ങളിലേക്കുള്ള വിപണനത്തിനും തുടക്കം കുറിച്ച ഫാ.ജോവാക്കിം പുഴക്കര സിഎംഐ, പൈനാപ്പിള്‍ സംസ്കരണ മേഖലയിലെ മികച്ചപ്രവര്‍ത്തനത്തിന് ജോര്‍ജ് വര്‍ഗീസ് മുണ്ടയ്ക്കല്‍ എന്നിവരെ മന്ത്രി റോഷി അവാര്‍ഡ് നല്കി ആദരിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണവും പി.ജെ.ജോസഫ് എംഎല്‍എ കാര്‍ഷിക സന്ദേശവും നല്‍കും.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന്, ജില്ലാപഞ്ചായത്തംഗം ഉല്ലാസ് തോമസ്, മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
ഫെസ്റ്റിനോടനുബന്ധിച്ച് പൈനാപ്പിള്‍ പാചകമല്‍സരം, പൈനാപ്പിള്‍ വിള മല്‍സരം, കാര്‍ഷിക സെമിനാര്‍ എന്നിവയും നടത്തും. 18ന് ഉച്ചകഴിഞ്ഞ് 3.30നു നടക്കുന്ന കാര്‍ഷിക സെമിനാറില്‍ റിട്ട.ഫാം സൂപ്രണ്ട് ബിജുമോന് സക്കറിയ ക്ലാസ് നയിക്കും. പത്രസമ്മേളനത്തില്‍ പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജെയിംസ് ജോര്‍ജ് തോട്ടുമാരിക്കല്‍,
സെക്രട്ടറി ലിയോ.എം.എ.മൂലേക്കുടിയില്‍, വൈസ് പ്രസിഡന്റ് വി.പി. ആന്റണി, ഡൊമിനിക്ക് ജോര്‍ജ് മലേക്കുടിയില്‍, ജോര്‍ജ് വര്‍ഗീസ് മുണ്ടയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.