ഡീ​നി​ന് ച​രി​ത്രവി​ജ​യം ല​ഭി​ക്കും: കേ​ര​ളകോ​ണ്‍.-​ജേ​ക്ക​ബ്
Saturday, April 20, 2019 10:18 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ഡീ​ൻ കു​ര്യാ​ക്കോ​സ് ഒ​രു​ല​ക്ഷ​ത്തി​ൽ​പ​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ് ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി. കൊ​ല​പാ​ത​ക രാ​ഷ്്‌ട്രീയ​ത്തി​നെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പാ​ണാ​നി​ക്ക​ൽ പ​റ​ഞ്ഞു.
15 ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്നും കൂ​ടാ​തെ വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്രം ന​ൽ​കി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും പ​ടി​യി​റ​ക്ക​മാ​യി​രി​ക്കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഡാം ​തു​റ​ന്നു വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​കു​പ്പു​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ പ​യ്യാ​നി​ക്ക​ൽ, ഷാ​ജി അ​ന്പാ​ട്ട്, സാ​ബു മു​തി​ര​ക്കാ​ലാ​യി​ൽ, ജോ​സ് ചി​റ്റ​ടി, ഷാ​ഹു​ൽ പ​ള്ള​ത്തു​പ​റ​ന്പി​ൽ, ജി​ൻ​സ് ജോ​ർ​ജ്, ബേ​ബി താ​ന്നി​ക്ക​ൽ, തോ​മ​സ് വ​ണ്ടാ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.