മു​ട്ട​ത്ത് കാ​റ്റി​ൽ ക​ന​ത്ത നാ​ശം
Thursday, April 25, 2019 10:27 PM IST
മു​ട്ടം: ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മു​ട്ടം പ്ര​ദേ​ശ​ത്ത് വ്യാ​പ​ക നാ​ശം. മു​ട്ടം പോ​ളി​ടെ​ക്നി​ക്ക് ഹോ​സ്റ്റ​ലി​ന്‍റെ സ​മീ​പം നി​ന്ന നാ​ല് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ലേ​ക്ക് വീ​ണ് ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.

വേ​ന​ൽ അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ല്ലാ​യി​രു​ന്നു. ഹോ​സ്റ്റ​ൽ റോ​ഡി​ൽ നി​ന്നി​രു​ന്ന മ​റ്റ് ര​ണ്ട് മ​ര​ങ്ങ​ളും ക​ട​പു​ഴ​കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തൊ​ടു​പു​ഴ - മൂ​ല​മ​റ്റം റോ​ഡി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും വൃ​ക്ഷ​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. നാ​ട്ടു​കാ​ർ വൃ​ക്ഷ ശി​ഖ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ച​ള്ളാ​വ​യ​ൽ, ഇ​ട​പ്പ​ള്ളി,കൊ​ല്ല​ൻ​കു​ന്ന്, തു​ട​ങ്ങ​നാ​ട് ഭാ​ഗ​ങ്ങ​ളി​ലും ഒ​ട്ടേ​റെ​പ്പേ​രു​ടെ കൃ​ഷി​യി​ട​ത്തി​ലെ വൃ​ക്ഷ​ങ്ങ​ൾ ക​ട​പു​ഴ​കി​യും റ​ബ​ർ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞും നാ​ശ​മു​ണ്ടാ​യി.