ക​ർ​ഷ​ക​ന് കൃ​ഷി​യോ​ട് ഒത്തിരി സ്നേ​ഹ​മാ​ണ്; പ​ക്ഷേ, എ​ങ്ങ​നെ കൃ​ഷി ചെ​യ്യും?
Tuesday, May 21, 2019 10:05 PM IST
ചെ​റു​തോ​ണി: ക​ർ​ഷ​ക​ൻ കൃ​ഷി വെ​റു​ക്കി​ല്ല, പ​ക്ഷേ കൃ​ഷി മ​ടു​ക്കു​ക​യാ​ണെ​ന്ന് മ​രി​യാ​പു​ര​ത്തെ സാ​ധാ​ര​ണ ക​ർ​ഷ​ക​നാ​യ കി​ഴ​ക്കേ​ക്ക​ര​യി​ൽ ജോ​മോ​ൻ പ​റ​യു​ന്നു. ഡി​ഗ്രി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ജോ​മോ​ൻ കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യ​ത്താ​ലാ​ണ് മ​റ്റ് ജോ​ലി​ക​ൾ​ക്കൊ​ന്നും ശ്ര​മി​ക്കാ​തെ കാ​ർ​ഷി​ക വൃ​ത്തി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ​റ​യു​ന്ന ജോ​മോ​നെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച ഇ​പ്പോ​ൾ നി​രാ​ശ​പ്പെ​ടു​ത്തു​ക​യാ​ണ്. നാ​ലേ​ക്ക​ർ കൃ​ഷി ഭൂ​മി​യു​ള്ള ഹൈ​റേ​ഞ്ചി​ലെ ഒ​രു ശ​രാ​ശ​രി ക​ർ​ഷ​ക​ൻ ക​ടു​ത്ത​മ​മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ണ്.

ഒ​ന്നു​ര​ണ്ടു വ​ർ​ഷം കൂ​ടി​യൊ​ക്കെ ഇ​ങ്ങ​നെ​യൊ​ക്കെ പോ​കാ​നാ​വും. പി​ന്നെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വി​ല്ല. എ​ത്ര​നാ​ൾ ഇ​ങ്ങ​നെ മൂ​ടി​പൊ​ത്തി​യൊ​ക്കെ പോ​കാ​നാ​വു​മെ​ന്നാ​ണ് അ​വ​രു​ടെ ചി​ന്ത. ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തോ​ടെ ക​ർ​ഷ​ക​രു​ടെ മോ​ഹ​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളു​മെ​ല്ലാം അ​സ്ത​മി​ച്ചു. 2013ലെ ​ശ​ക്ത​മാ​യ കാ​ല​വ​ർ​ഷ​ത്തോ​ടെ ക​ർ​ഷ​ക​ന്‍റെ ശ​നി​ദ​ശ​യാ​രം​ഭി​ച്ചെ​ന്നാ​ണ് ജോ​മോ​ന്‍റെ അ​ഭി​പ്രാ​യം. അ​ന്നു​മു​ത​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ഉ​ത്പാ​ദ​നം കു​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തോ​ടെ എ​ല്ലാം കു​ഴ​ഞ്ഞു​മ​റി​ഞ്ഞു. ഒ​രു സീ​സ​ണി​ൽ ന​ഷ്ട​മു​ണ്ടാ​യാ​ലൊ​ന്നും ക​ർ​ഷ​ക​ന്‍റെ മ​ന​സ് ത​ക​രി​ല്ല. അ​വ​ൻ പി​ന്നീ​ടും ക​ഠി​നാ​ധ്വാ​നം ചെ​യ്യും. തു​ട​ർ​ച്ച​യാ​യി ന​ഷ്ട​മു​ണ്ടാ​കു​ന്ന​തോ​ടെ മാ​ന​സി​ക​മാ​യി ത​ക​രും. അ​താ​ണി​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പ്ര​ള​യ​ത്തോ​ടെ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ല്പാ​ദ​നം കു​റ​ഞ്ഞു​വെ​ന്നു​മാ​ത്ര​മ​ല്ല, പ​ല​കൃ​ഷി​ക​ളും പാ​ടേ ന​ശി​ച്ചു. അ​തി​നൊ​പ്പം വി​ല​യു​മി​ടി​ഞ്ഞു. ക​ർ​ഷ​ക​ന്‍റെ മാ​ന​സി​ക ധൈ​ര്യം ചോ​ർ​ന്നൊ​ലി​ച്ചു. ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക​നെ സ​ഹാ​യി​ക്കാ​നാ​രു​മി​ല്ലാ​യെ​ന്ന സ​ത്യം തി​രി​ച്ച​റി​ഞ്ഞ​പ്പോ​ഴേ​ക്കും പൂ​ർ​ണ​മാ​യും ന​ശി​ച്ചി​ട്ടു​ണ്ടാ​കും. കൃ​ഷി മേ​ഖ​ല​യി​ൽ ഒ​രു പ്ലാ​നിം​ഗി​നും ശ്ര​മ​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ല. ഒ​രു വി​ദ​ഗ്ധ​നും പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി എ​ത്തി​യി​ട്ടി​ല്ല. യ​ഥാ​ർ​ഥ​ക​ർ​ഷ​ക​ന് ശാ​സ്ത്ര​ജ്ഞ​ൻ​മാ​രു​ടെ പ​ഠ​ന​ങ്ങ​ളും ഉ​പേ​ദ​ശ​വും ആ​വ​ശ്യ​മി​ല്ല. ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ എ​ത്ര​മാ​ത്രം ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​നും അ​വ​ന​റി​യാം. ഒ​ന്നു​മാ​ത്ര​മേ വേ​ണ്ട​തു​ള്ളു. വി​ല സ്ഥി​ര​ത ഉ​റ​പ്പു​ന​ൽ​കു​ക. വി​ല​കൂ​ടു​ത​ലു​ള്ള ഉ​ല്പ​ന്ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്പോ​ൾ പെ​ട്ടെ​ന്ന് വി​ല​യി​ടി​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക​ർ​ഷ​ക​ൻ കൃ​ഷി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും ജോ​മോ​ൻ പ​റ​യു​ന്നു.

ക​ർ​ഷ​ക​ന്‍റെ മ​ക്ക​ൾ​ക്ക്
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം
അ​ന്യ​മാ​കു​ന്നു

ഇ​നി സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​കാ​ല​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​പ്പോ​ലെ​യെ​ങ്കി​ലും മ​റ്റു​കു​ട്ടി​ക​ൾ​ക്കൊ​പ്പം ന​ല്ല നി​ല​വാ​ര​ത്തി​ൽ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​നു​വു​മോ​യെ​ന്ന​റി​യാ​തെ പ​ല​ക​ർ​ഷ​ക​രും ആ​ധി​പി​ടി​ക്കു​ക​യാ​ണ്. പ്ല​സ്ടു വി​ദ്യാ​ഭ്യാ​സം ന​ല്ല​മാ​ർ​ക്കോ​ടെ പൂ​ർ​ത്തി​യാ​ക്കി​യ മ​ക്ക​ളെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന​യ​ക്കാ​ൻ ഒ​രു ശ​രാ​ശ​രി ക​ർ​ഷ​ക​ന് സാ​ധി​ക്കാ​ത്ത​അ​വ​സ്ഥ​യാ​യി​രി​ക്ക​യാ​ണ്. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ശ​രാ​ശ​രി വി​ല​ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്പ​പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ മ​ക്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​വാ​യ്പ ന​ൽ​കാ​ൻ പോ​ലും ബാ​ങ്കു​ക​ൾ​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ലാ​തി. ക​ർ​ഷ​ക മ​ക്ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ചി​ന്തി​ക്കാ​ൻ​കൂ​ടി ആ​വാ​ത്ത​സ്ഥി​തി​യാ​വു​ന്നു. മെ​രി​റ്റി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ കോ​ച്ചിം​ഗ് ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നും ക​ർ​ഷ​ക​രു​ടെ മ​ക്ക​ൾ​ക്ക് സാ​ധ്യ​മ​ല്ലാ​താ​വു​ന്നു. അ​തോ​ടെ വ​ൻ തു​ക​മു​ട​ക്കി ഉ​ന്ന​ത പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം നേ​ടു​ന്ന​തോ​ടെ കു​ടും​ബം ഭാ​രി​ച്ച ക​ട​ബാ​ധ്യ​ത​യി​ലാ​കും.

ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​നെ
ക​ട​ക്കെ​ണി​യി​ലാ​ക്കു​ന്നു

കാ​ർ​ഷി​ക വാ​യ്പ​യെ​ടു​ത്തി​ട്ടു​ള്ള ക​ർ​ഷ​ക​ൻ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് വാ​യ്പാ​തു​ക യ​ഥാ സ​മ​യം തി​രി​ച്ച​ട​ക്കാ​നാ​വാ​തെ വ​രു​ന്നു. തി​രി​ച്ച​ട​വ് മു​ട​ങ്ങു​ന്ന ക​ർ​ഷ​ക​ന്‍റെ വാ​യ​പ​യി​ൻ​മേ​ൽ അ​മി​ത​ഭാ​ര​മാ​ക്കി ബാ​ങ്കു​ക​ൾ ആ ​തു​ക​യും പ​ലി​ശ​യും ചേ​ർ​ത്ത് പു​തി​യ വാ​യ്പ​യാ​ക്കി ക​ർ​ഷ​ക​ന് പു​തു​ക്കി ന​ൽ​കും. ഇ​തോ​ടെ ക​ർ​ഷ​ക​ന്‍റെ ക​ടം ഇ​ര​ട്ടി​യാ​കും. പി​ന്നീ​ട് കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന ക​ർ​ഷ​ക​ന്‍റെ ഭൂ​മി പ​ല ഭാ​ഗ​മാ​ക്കി മു​റി​ച്ചു വി​ൽ​ക്കാ​നോ ബാ​ങ്ക് ജ​പ്തി ചെ​യ്യാ​നോ ആ​ണ് സാ​ധ്യ​ത.
കൃ​ഷി ഭൂ​മി തു​ണ്ടം തു​ണ്ട​മാ​ക്കി മു​റി​ച്ചു വി​ൽ​ക്കു​ന്ന​തോ​ടെ ക​ർ​ഷ​ക​ന് കൃ​ഷി ചെ​യ്യാ​ൻ ഭൂ​മി​യി​ല്ലാ​താ​വും. അ​തോ​ടെ​ക​ർ​ഷ​ക​ൻ ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് ചി​ന്തി​ച്ചു തു​ട​ങ്ങു​ന്നു. നി​ല​വി​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ ബാ​ധ്യ​ത​യാ​ൽ മാ​ത്രം ക​ർ​ഷ​ക​രാ​രും ആ​ത്മ​ഹ​ത്യ​ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ ര​ണ്ടു​വ​ർ​ഷ​ങ്ങ​ൾ​ക്ക​കം ജി​ല്ല​യി​ൽ നി​ര​വ​ധി​യാ​യ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

ക​ർ​ഷ​ക​ന്‍റെ ധൈ​ര്യം
ചോ​രുന്നു​

കൃ​ഷി​ചെ​യ്ത് ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്താ​മെ​ന്നോ ക​ടം​വീ​ട്ടാ​മെ​ന്നോ ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക​ർ​ക്ക് പ​റ​യാ​നു​ള്ള ധൈ​ര്യ​വും ആ​ത്മ​വി​ശ്വാ​സ​വും ചോ​ർ​ന്നു​പോ​യി​രി​ക്കു​ന്നു. ത​ന്‍റെ മ​ക്ക​ളെ ന​ല്ല​നി​ല​യി​ൽ വി​വാ​ഹം ക​ഴി​പ്പി​ച്ച​യ​ക്കാ​നോ ന​ല്ല വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​നോ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് ക​ർ​ഷ​ക​രെ​ത്തി​യി​രി​ക്കു​ന്നു. മ​ക്ക​ളു​ടെ ഭാ​വി ത​ക​ർ​ത്ത​വ​നെ​ന്ന പേ​രി​ൽ അ​വ​രാ​ൽ അ​ധി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​മെ​ന്നും ക​ർ​ഷ​ക​ർ ഭ​യ​പ്പെ​ടു​ക​യാ​ണ്.

ക​ർ​ഷ​ക​നെ മ​റ​ന്നാ​ൽ
രാ​ജ്യം ന​ശി​ക്കും

പ​ട്ട​യ​ഭൂ​മി​യി​ലെ കൃ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ൾ​പോ​ലും പ്ര​ള​യം ക​വ​ർ​ന്നെ​ടു​ത്തി​ട്ടും കാ​ർ​ഷി​ക​മേ​ഖ​ല​യി​ലേ​ക്ക് തി​രി​ഞ്ഞു നോ​ക്കാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ൾ രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു ത​ന്നെ തു​ര​ങ്കം വ​യ്ക്കു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ അ​ഭി​പ്രാ​യം. കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി​യ്ക്കാ​ളെ കി​ട്ടാ​താ​വു​ന്ന​താ​ണ് മ​റ്റൊ​രു പ്ര​തി​സ​ന്ധി. അ​മി​ത​മാ​യ കൂ​ലി​യും വി​ല​യി​ടി​വും കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ചി​രി​ക്ക​യാ​ണ്.

ക​ടം​കൊ​ണ്ട് മു​ടി​ഞ്ഞ ക​ർ​ഷ​ക​ൻ കൃ​ഷി​ഭൂ​മി വി​റ്റു​തീ​ർ​ക്കും. ധ​ന​വാ​ൻ​മാ​ർ ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടു​ക​യും ക​ർ​ഷ​ക​ർ കാ​ലാ​ന്ത​ര​ത്തി​ൽ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളാ​യി​മാ​റു​ക​യും ചെ​യ്യും. പ​ല​ക​ർ​ഷ​ക​രും കൃ​ഷി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത് അ​ന്യ​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ച്ചി​ട്ടാ​ണ്. ഇ​വ​ർ​കൂ​ടി എ​ത്താ​തെ വ​ന്നാ​ൽ കൃ​ഷി എ​ന്ന​ന്നേ​ക്കു​മാ​യി നി​ൽ​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ലാ​തി. ഉൗ​ന്നു​വ​ടി​യാ​യി തീ​രേ​ണ്ട സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്പോ​ൾ അ​വ​രു​ടെ നെ​ഞ്ചി​ൽ തീ ​ആ​ളു​ക​യാ​ണ്. ഒ​രു കാ​ല​ത്ത് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പ​ട​വെ​ട്ടി മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച ക​ർ​ഷ​ക സ​മൂ​ഹം ഇ​ന്ന് നി​ല​നി​ൽ​പ്പി​നാ​യി പോ​രാ​ടു​ന്പോ​ൾ അ​വ​ർ​ക്ക് ആ​രും സ​ഹാ​യ​ത്തി​നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.
(തുടരും...)