എം​ഇ​എ​സ് കോ​ള​ജി​ന് എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡ്
Tuesday, May 21, 2019 10:05 PM IST
നെ​ടു​ങ്ക​ണ്ടം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മി​ക​ച്ച എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​നും മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ർ​ക്കു​മു​ള്ള അ​വാ​ർ​ഡു​ക​ൾ നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​നു ല​ഭി​ച്ചു. കെ.​എ. റ​മീ​ന​യാ​ണ് മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ർ. പ്ര​ള​യ ദു​രി​താ​ശ്വാ​സ രം​ഗ​ത്തും സാ​മൂ​ഹി​ക​സേ​വ​ന മേ​ഖ​ല​ക​ളി​ലും ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ധ​വ​യ്ക്ക് സൗ​ജ​ന്യ​മാ​യി വീ​ട്, ക്ലീ​ൻ നെ​ടു​ങ്ക​ണ്ടം പ​ദ്ധ​തി​യി​ലെ പ​ങ്കാ​ളി​ത്തം, മു​ട്ടം ജി​ല്ലാ ജ​യി​ലി​നു ലൈ​ബ്ര​റി തു​ട​ങ്ങി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യൂ​ണി​റ്റ് ന​ട​ത്തി. പ്ര​ള​യ കാ​ല​ത്തും പ്ര​ള​യാ​ന​ന്ത​ര​വും എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ വൃ​ത്തി​യാ​ക്ക​ൽ, ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക് കൗ​ണ്‍​സി​ലിം​ഗ്, റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി, വീ​ട് ശു​ചീ​ക​ര​ണം തു​ട​ങ്ങി​യ​വ​യും ന​ട​ത്തി.
2004-05 വ​ർ​ഷ​ത്തി​ൽ മി​ക​ച്ച യൂ​ണി​റ്റി​നും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​ക്കു​മു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​ര​സ്കാ​ര​വും സ​ർ​വ​ക​ലാ​ശാ​ല പു​ര​സ്കാ​ര​വും കോ​ള​ജി​നു ല​ഭി​ച്ചി​രു​ന്നു.