എം​എ​ൽ​എ​മാ​രു​ടെ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കും: മ​ന്ത്രി എം.​എം. മ​ണി
Friday, June 14, 2019 10:25 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​സ്തി വി​ക​സ​ന ഫ​ണ്ട് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും പൂ​ർ​ണ​മാ​യി എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.
വൈ​ദ്യു​തി​യു​ടെ ദു​ർ​വ്യ​യം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ന​ൽ​കു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യാ​ൽ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ന്ന​യി​ച്ച ഉ​പ​ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ബോ​ർ​ഡ് ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്ത് ആ​ക​മാ​നം വൈ​ദ്യു​തി ലാ​ഭി​ക്കു​ന്ന​തി​ന് എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ത്തു​വ​രി​ക​യാ​ണ്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ൽ​എ​മാ​ർ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി ന​ൽ​കി​യാ​ൽ ബോ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ഇ​തു ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.