ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച് പ​ണം ക​വ​ർ​ന്നു
Wednesday, June 26, 2019 10:32 PM IST
ചെ​റു​തോ​ണി: വാ​ഹ​ന​ത്തി​ലെ​ത്തി​യ ര​ണ്ടു​യു​വാ​ക്ക​ൾ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച് പ​ണ​വു​മാ​യി ക​ട​ന്ന​താ​യി പ​രാ​തി. മു​രി​ക്കാ​ശേ​രി​യി​ൽ​നി​ന്നും ചി​ന്നാ​റി​നു പോ​കു​ന്ന റോ​ഡ​രി​കി​ൽ പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന പ​ടി​ഞ്ഞാ​റേ​യി​ൽ സ​ര​സ​മ്മ രാ​മ​ച​ന്ദ്ര​നാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്.
കാ​റി​ലെ​ത്തി​യ യു​വാ​ക്ക​ൾ ത​ങ്ങ​ൾ റൂ​ട്ടു​വ​ഴി വാ​ഹ​ന​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ സ​പ്ലെ ചെ​യ്യു​ന്ന​വ​രാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​ശേ​ഷം കു​റേ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി.
2866 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. സ​ര​സ​മ്മ​യു​ടെ കൈ​യി​ൽ 1950 രൂ​പ​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. സ​ത്യാ​വ​സ്ഥ തു​റ​ന്നു​പ​റ​ഞ്ഞ സ​ര​സ​മ്മ​യി​ൽ​നി​ന്നും ത​ന്ത്ര​പൂ​ർ​വം പ​ണം വാ​ങ്ങി​യെ​ടു​ത്ത​ശേ​ഷം യു​വാ​ക്ക​ൾ സ്ഥ​ലം​വി​ട്ടു.
ഇ​വ​ർ പോ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് സ​ര​സ​മ്മ യു​വാ​ക്ക​ൾ ന​ൽ​കി​യ സാ​ധ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ത്. 500 രു​പ​യി​ൽ താ​ഴെ വി​ല​യു​ള്ള ഡൂ​പ്ലി​ക്കേ​റ്റ് സാ​ധ​ന​ങ്ങ​ളാ​യി​രു​ന്നു യു​വാ​ക്ക​ൾ ന​ൽ​കി​യി​രു​ന്ന​ത്. ഇ​വ​ർ അ​ടി​മാ​ലി​യി​ലു​ള്ള ക​ട​യു​ട​മ​യു​ടെ പേ​രി​ൽ ന​ൽ​കി​യ ബി​ല്ലും ഫോ​ണ്‍ ന​ന്പ​റും വ്യാ​ജ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. സ​ര​സ​മ്മ​യു​ടെ പ​രാ​തി​യ​നു​സ​രി​ച്ച് മു​രി​ക്കാ​ശേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.