പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച്
Tuesday, July 23, 2019 9:44 PM IST
ക​ട്ട​പ്പ​ന: യൂ​ണി​വ​ഴ്സി​റ്റി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്, പി​എ​സ് സി ​പ​രീ​ക്ഷാ ത​ട്ടി​പ്പ്, എ​സ്എ​ഫ്ഐ​യു​ടെ അ​ക്ര​മ​രാ​ഷ്ട്രീ​യം എ​ന്നി​വ​യി​ലും പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് ക​ട്ട​പ്പ​ന​യി​ൽ കെ ​എ​സ് യു ​പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചും ന​ട​ത്തി.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പ്ര​തി​ഷേ​ധ സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​സം​ബ്ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് രാ​ജു ഉ​ദ്ഘാ​ട​നം​ചെ​യ്തു.
കെ ​എ​സ് യു ​ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ജി ജോ​സ​ഫ്, സ്റ്റെ​ഫി​ൻ ജോ​ർ​ജ്, മെ​ൽ​ബി​ൻ ജോ​യി, സി​ബി മാ​ത്യു, ബോ​ബി സാ​ബു, വി.​സി. ജി​ത്ത്, മ​നു ബെ​ന്നി, അ​ര​വി​ന്ദ് രാ​ജ്, വ​ർ​ഗീ​സ് യൗ​സേ​പ്പ്, ജോ​ണ്‍​സ് ജോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.