ഫാ​ർ​മേ​ഴ്സ് ക്ല​ബ്
Tuesday, July 23, 2019 9:46 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് കാ​ർ​മ​ൽ​ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ളി​ൽ ഫാ​ർ​മേ​ഴ്സ് ക്ല​ബ് തു​ട​ങ്ങി. സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് സ്കൂ​ളി​ൽ ഫാ​ർ​മേ​ഴ്സ് ക്ല​ബ് തു​ട​ങ്ങി​യ​ത്. ദേ​ശി​യ​പാ​ത​യോ​ര​ത്ത് വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് കു​ട്ടി​ക​ൾ ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു.
അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​പി. വ​ർ​ഗീ​സ് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം സി​സ്റ്റ​ർ ബി​ജി ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 20 അം​ഗ​ങ്ങ​ളാ​ണ് ക്ല​ബി​ലു​ള്ള​ത്. സ​മീ​പ​വാ​സി​ക​ളാ​യ ക​ർ​ഷ​ക​ർ​ക്ക് ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്്.