ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ നാ​ളെ ക​ട​ക​ള​ട​ച്ച് സ​മ​രം ന​ട​ത്തും
Monday, October 21, 2019 10:44 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ഭൂ​മി​സം​ബ​ന്ധ​മാ​യി സ​ർ​ക്കാ​ർ ന​ട​ത്തി​യ വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാളെ ​ജി​ല്ല​യി​ലെ മു​ഴു​വ​ൻ ക​ട​ക​ന്പോ​ള​ങ്ങ​ളും അ​ട​ച്ച് ജി​ല്ലാ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ ഇ​റ​ക്കി​യ വി​വാ​ദ ഉ​ത്ത​ര​വ് ജി​ല്ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. വീ​ടു​ക​ള​ല്ലാ​ത്ത മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ത് പി​ടി​ച്ചെ​ടു​ക്കു​മെ​ന്നു​മാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

1500 ച​തു​ര​ശ്ര അ​ടി​യി​ൽ താ​ഴെ​യു​ള്ള​തും 15 സെ​ന്‍റി​ൽ താ​ഴെ ഭൂ​മി​യി​ൽ പ​ണി​തി​ട്ടു​ള്ള​തു​മാ​യ കെ​ട്ടി​ട​ങ്ങ​ൾ ഉ​ട​മ​ക​ൾ​ക്ക് ക്ര​മ​പ്പെ​ടു​ത്തി കൊ​ടു​ക്ക​ണ​മെ​ങ്കി​ൽ ആ ​കെ​ട്ടി​ടം മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​യു​ള്ള​തെ​ന്നും എ​ക ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​ണെ​ന്നും സം​സ്ഥാ​ന​ത്ത് മ​റ്റൊ​രി​ട​ത്തും ഭൂ​മി​യി​ല്ലെ​ന്നും തെ​ളി​യി​ക്ക​ണം. 25-09-2019ൽ ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള ഉ​ത്ത​ര​വ് പ്ര​കാ​രം ഭൂ​മി പ​തി​വ് ച​ട്ടം -4ൽ ​പ​റ​യു​ന്ന പ്ര​കാ​രം ഭൂ​വി​നി​യോ​ഗ​ത്തി​ന് അ​നു​മ​തി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ വീ​ടു​ക​ള​ല്ലാ​തെ യാ​തൊ​രു​വി​ധ കെ​ട്ടി​ട​ങ്ങ​ളും ജി​ല്ല​യി​ൽ നി​ർ​മി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല.

14-10-2019ലെ ​ഉ​ത്ത​ര​വി​ൽ മാ​റ്റം വ​രു​ത്തി ഇ​റ​ക്കി​യ പു​തി​യ ഉ​ത്ത​ര​വി​ൽ കെ​ട്ടി​ട​ത്തി​ന് അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് റ​വ​ന്യു വ​കു​പ്പി​ന്‍റെ അ​നു​മ​തി​പ്ര​തം വാ​ങ്ങ​ണ​മെ​ന്നു​ള്ള​ത് മൂ​ന്നാ​ർ ഉ​ൾ​പ്പെ​ടു​ന്ന എ​ട്ട് വി​ല്ലേ​ജു​ക​ളി​ൽ മാ​ത്ര​മാ​യി ചു​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ ഉ​ത്ത​ര​വി​ൽ വ​രു​ത്തി​യ​തു​കൊ​ണ്ട് ജി​ല്ല​യി​ലെ ഭൂ​വി​നിയോ​ഗ​ന​യ​ത്തി​ൽ യാ​തൊ​രു മാ​റ്റ​വും ഉ​ണ്ടാ​യി​ട്ടി​ല്ല.
വീ​ട​ല്ലാ​തെ പ​ണി​തി​ട്ടു​ള്ള വാ​ണി​ജ്യ​സ​മു​ച്ച​യ​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, പെ​ട്രോ​ൾ പ​ന്പു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, സ്റ്റേ​ഡി​യ​ങ്ങ​ൾ, സ്ളു​ക​ൾ, കോ​ളേ​ജു​ക​ൾ, ഗ്ര​ന്ഥ​ശാ​ല​ക​ൾ, സി​നി​മാ തി​യ​റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ന​ധി​കൃ​ത​മാ​ണെ​ന്ന​തും അ​വ​യെ​ല്ലാം സ​ർ​ക്കാ​ർ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

1964ലെ ​ഭൂ​മി​പ​തി​വ് നി​യ​മ​ത്തി​ലെ 4-ാം ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യാ​തെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചാ​ൽ പോ​ലും പ്ര​ശ്ന​ങ്ങ​ൾ തീ​രി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. 1995ൽ ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ർ​പറേ​ഷ​നു​ക​ളി​ലും ഭൂ​വി​നി​യോ​ഗ​ത്തി​ന് ന​ൽ​കി​യ​തു​പോ​ലെ​യു​ള്ള അ​നു​മ​തി ഭൂ​നി​യ​മ ച​ട്ടം 4 ഭേ​ദ​ഗ​തി ചെ​യ്ത് ഉ​ത്ത​ര​വു​ണ്ടാ​ക​ണ​മെ​ന്നാ​ണ് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​ദി​വാ​ക​ര​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ സ​ണ്ണി പൈ​ന്പി​ള്ളി, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എം. ബേ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.