ചി​ത്ര​പ്ര​ദ​ര്‍​ശ​നം ഇന്നു മുതൽ
Saturday, May 14, 2022 12:14 AM IST
കൊ​ച്ചി: അ​നു​ജാ​ത് സി​ന്ധു വി​ന​യ്‌​ലാൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം -എ​നി​ക്കു ചു​റ്റും എ​ന്തെ​ന്തു കാ​ഴ്ച​ക​ള്‍- ഇന്ന് കൊ​ച്ചി ഹ​ര്‍​ബാ​ര്‍ ഹാ​ളി​ലെ ഡി ​ഗാ​ല​റി​യി​ല്‍ തുടക്കമാകും. ബാ​ല​പ്ര​തി​ഭ എ​ഡ്മ​ണ്ട് ക്ലി​ന്‍റിന്‍റെ​ അ​മ്മ ചി​ന്ന​മ്മ ജോ​സ​ഫ് വൈ​കിട്ട് നാ​ലി​ന് പ്രദർശനം ഉദ്ഘാടനം ചെയ്യും.
പ്ര​ഫ. എം.​കെ. സാ​നു, മു​ന്‍ എം​എ​ല്‍​എ എം.​എം. മോ​നാ​യി, ചി​ത്ര​കാ​ര​ന്‍ ക​ലാ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ദ​ര്‍​ബാ​ര്‍ ഹാ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള 40 അ​ടി കാ​ന്‍​വാ​സി​ല്‍ കു​ട്ടി​ക​ള്‍ സ്വ​ത​ന്ത്രമാ​യി ക​ലാ​വി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​ത്തും. 15ന് ​വൈ​കിട്ട് നാ​ലി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ നി​ര​വ​ധി കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കും. ചി​ത്ര​കാ​ര​നും ന​ട​നു​മാ​യ മി​നോ​ണ്‍ ജോ​ണി​ന്‍റെ ക​ലാ​കു​ടും​ബ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​മു​ണ്ടാ​കും. പ്രദർശനം 20ന് സമാപിക്കും.