നെ​ടു​മ്പാ​ശേ​രി ഫാ​ർ​മേ​ഴ്സ് സെ​ന്‍ററിന്‍റെ ഉ​ൽ​പ്പ​ന്ന​ വി​പ​ണ​നം ഇ​നി സ്വ​ന്തം ബ്രാ​ൻ​ഡി​ലൂ​ടെ
Wednesday, May 1, 2024 7:08 AM IST
നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി ഫാ​ർ​മേ​ഴ്സ് സെ​ന്‍റ​റി​ന്‍റെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഇ​നി സ്വ​ന്തം ബ്രാ​ൻ​ഡി​ലൂ​ടെ വി​പ​ണ​നം ന​ട​ത്തും. പ​ദ്ധ​തി​ക്കാ​യി കൃ​ഷി വ​കു​പ്പ് പാ​ക്കിം​ഗ് ആ​ൻ​ഡ് സീ​ലിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഫാ​ർ​മേ​ഴ്സ് സെ​ന്‍റ​റി​ന് അ​നു​വ​ദി​ച്ചു.

മൂ​ല്യ വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി പ്രാ​ദേ​ശി​ക സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ കൃ​ഷി വ​കു​പ്പ് മു​ഖേ​ന ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​പ​യോ​ക്താ​ക്ക​ളാ​യി പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നെ​ടു​മ്പാ​ശേ​രി ഫാ​ർ​മേ​ഴ്സ് സെ​ന്‍റ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തേ തു​ട​ർ​ന്നാ​ണ് യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ന​ൽ​കി​യ​ത്.

ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് കൃ​ഷി അ​സി.​ഡ​യ​റ​ക്ട​ർ പു​ഷ്യ രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. ഫാ​ർ​മേ​ഴ്സ് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ.​വി. രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ർ​ക്ക​ന്‍റ​യി​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​പി. ത​രി​യ​ൻ, കെ.​ജെ. പോ​ൾ​സ​ൺ, ടി.​എ​സ്. മു​ര​ളി, പി.​പി. ശ്രീ​വ​ത്സ​ൻ, സാ​ലു പോ​ൾ, ടി.​വി. സൈ​മ​ൺ, കെ.​ജെ. ഫ്രാ​ൻ​സി​സ്, പി.​വൈ. കു​രി​യ​ച്ച​ൻ, ഡേ​വി​സ് മോ​റേ​ലി, ആ​നി റ​പ്പാ​യി, ഷൈ​ബി ബെ​ന്നി, ജി​ന്നി പ്രി​ൻ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.