നെ​ടു​ന്പാ​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ നെ​ടു​ന്പാ​ശേ​രി ചെ​റി​യ​വാ​പ്പാ​ല​ശേ​രി​ക്ക് സ​മീ​പം അ​ജ്ഞാ​ത യു​വാ​വ് അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 9.50ഓ​ടെ ചെ​റി​യ വാ​പ്പാ​ല​ശേ​രി​യി​ലെ അ​ങ്ക​മാ​ലി സ​ബ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് അ​വ​ശ​നാ​യ നി​ല​യി​ൽ യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​ത്.

അ​ങ്ക​മാ​ലി അ​ഗ്നി​ര​ക്ഷാ​സേ​ന എ​ൽ​എ​ഫ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​ണെ​ന്ന് സൂ​ച​ന​യു​ണ്ടെ​ങ്കി​ലും ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. 39നും 43 ​നു​മി​ട​യി​ൽ പ്രാ​യ​മു​ണ്ട്. ചു​വ​ന്ന വ​ലി​യ ക​ള്ളി​ഷ​ർ​ട്ടും മു​ണ്ടു​മാ​ണ് വേ​ഷം. മീ​ശ​യോ​ട് ചേ​ർ​ത്ത വ​ട്ട​ത്താ​ടി​യു​ണ്ട്.

അ​ങ്ക​മാ​ലി ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് ല​ക്ഷ​ണം. നെ​ടു​ന്പാ​ശേ​രി പോ​ലീ​സ് ഇ​ട​പെ​ട്ട് മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യു​ന്ന​വ​ർ നെ​ടു​ന്പാ​ശേ​രി പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04842610611.