കോ​ട്ട​പ്പു​റം അ​ക്വാ​സി​റ്റി ഫ്ലാ​റ്റി​നെ​തി​രേ ന​ട​പ​ടി
Wednesday, August 14, 2019 12:06 AM IST
ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ട്ട​പ്പു​റം മാ​ന്പ്ര​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ക്വാ​സി​റ്റി ഫ്ലാ​റ്റി​ൽ മാ​ലി​ന്യം കൂ​ട്ടി​യി​ട്ട​തി​നെ​തി​രേ ആ​രോ​ഗ്യ വ​കു​പ്പ് നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ശാ​സ്ത്രി​യ​മാ​യി സം​സ്ക​രി​ക്കാ​തെ കൂ​ട്ടി​യി​ട്ട​തു കാ​ര​ണം മാ​ലി​ന്യ​ങ്ങ​ൾ ചീ​ഞ്ഞ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്.
മാ​ലി​ന്യം കൂ​ടി​യ​തോ​ടെ സ​മീ​പ​ത്തെ പൊ​തു​തോ​ട്ടി​ലെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ക​യും വീ​ടു​ക​ളി​ലേ​ക്ക് മാ​ലി​ന്യം ക​ല​ർ​ന്ന വെ​ള്ളം ക​യ​റി​യ​തോ​ടെ​യു​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് നി​യ​മ ന​ട​പ​ടി​യെ​ടു​ത്ത​ത്. സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും നി​യ​മ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.
ഫ്ലാ​റ്റി​ന്‍റെ പ​രി​സ​ര​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള വെ​ള്ള​ക്കെ​ട്ടാ​ണു​ള്ള​ത്. വെ​ള്ള​ക്കെ​ട്ടി​ൽ മാ​ലി​ന്യം ക​ല​ർ​ന്ന​തി​നാ​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​മാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​നു യാ​തൊ​രു​വി​ധ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന സം​വി​ധാ​ന​വു​മി​ല്ല.
മ​ഞ്ഞ​പ്പി​ത്ത​വും മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ളും പ​ക​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​നെ​തി​രേ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ. പ​രി​ശോ​ധ​ന​യ്‌​ക്ക് ഡോ. ​ബി​ബി​ത വി​ശ്വം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. വ​ർ​ഗീ​സ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​വി. ഷി​ബു, എ. ​ഗീ​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.