വെള്ളമിറങ്ങിത്തുടങ്ങി;  പറവൂരിൽ ക്യാന്പുകൾ കുറച്ചു
Wednesday, August 14, 2019 12:12 AM IST
പ​റ​വൂ​ർ: താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ൾ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. ഇ​നി​യും ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​വും മ​റ്റും ജ​ന​ങ്ങ​ളെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.
നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ അ​ധി​കൃ​ത​ർ നി​ർ​ത്തി വ​രി​ക​യാ​ണ്. 47 ക്യാ​ന്പു​ക​ൾ തു​റ​ന്നി​രു​ന്ന​ത് ഇ​ന്ന​ലെ 21 ആ​യി ചു​രു​ക്കി​യി​ട്ടു​ണ്ട്. പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ പു​തി​യൊ​രു ക്യാ​ന്പ് ഇ​ന്ന​ലെ തു​റ​ന്നി​ട്ടു​ണ്ട്. 924 കു​ടും​ബ​ങ്ങ​ളി​ലെ 2950 പേ​രാ​ണ് പ​റ​വൂ​ർ താ​ലൂ​ക്കി​ലെ ക്യാ​ന്പു​ക​ളി​ലി​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്.
റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ർ ക്യാ​ന്പി​ലു​ള്ള​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ ശേ​ഖ​രി​ക്കു​ന്ന​ത​റി​ഞ്ഞ് ക്യാ​ന്പി​ൽ​നി​ന്നു മ​ട​ങ്ങി​പ്പോ​യ​വ​രി​ൽ പ​ല​രും വീ​ണ്ടും ക്യാ​ന്പു​ക​ളി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത് അ​ധി​കൃ​ത​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പ​റ​വൂ​ർ വി​ല്ലേ​ജ് പ്ര​ദേ​ശ​ത്തു​ള്ള ക്യാ​ന്പു​ക​ളെ​ല്ലാം നി​ർ​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്.
പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കോ​ഴി​തു​രു​ത്ത്, ക​ണ​ക്ക​ൻ​ക​ട​വ്, സ്റ്റേ​ഷ​ൻ​ക​ട​വ് തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ക്യാ​ന്പു​ക​ൾ തു​ട​രു​ന്നു​ണ്ട്. പു​ത്ത​ൻ​വേ​ലി​ക്ക​ര - താ​ഴ​ഞ്ചി​റ പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും വെ​ള്ള​പ്പൊ​ക്ക​മു​ണ്ട്. ചാ​ല​ക്കു​ടി​യാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട മോ​റ​ത്തോ​ട് വ​ഴി​യാ​ണ് ഇ​വി​ടേ​ക്ക് വെ​ള്ള​മെ​ത്തു​ന്ന​ത്. വെ​ള്ളം തോ​ണ്ട​ൽ പാ​ലം തോ​ട് വ​ഴി പെ​രി​യാ​റി​ലെ സ്റ്റേ​ഷ​ൻ ക​ട​വ് ഭാ​ഗ​ത്തു കൂ​ടി ഒ​ഴി​ഞ്ഞു പോ​യാ​ലേ താ​ഴ​ഞ്ചി​റ​യി​ൽ വെ​ള്ളം ഇ​റ​ങ്ങു​ക​യു​ള്ളൂ.
ക്യാ​ന്പി​ൽ നി​ന്നു വീ​ട്ടി​ലെ​ത്തി​യ​വ​രെ​ല്ലാം വീ​ടും പ​രി​സ​ര​വും ശു​ചി​യാ​ക്കു​ന്ന​തി​ൽ വ്യാ​പൃ​ത​രാ​ണ്. നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ സ​ജീ​വ​മാ​ണ്. പ​റ​വൂ​രി​ൽ നി​ന്ന​ട​ക്കം തീ​വ്ര ദു​ര​ന്ത മേ​ഖ​ല​യാ​യ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് നി​ര​വ​ധി സം​ഘ​ട​ന​ക​ളും സാ​ധ​ന​സാ​മ​ഗ്രി​ക​ളും മ​റ്റു സ​ഹാ​യ​ങ്ങ​ളു​മാ​യി നി​ര​വ​ധി ലോ​റി​ക​ളി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്. ഗോ​തു​രു​ത്ത് നി​വാ​സി​ക​ളും കെ​സി​വൈ​എം യൂ​ണി​റ്റും ശേ​ഖ​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ക​യ​റ്റി​യ ലോ​റി​യു​ടെ യാ​ത്ര പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് കോ​ള​രി​ക്ക​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.