ഭീമൻ ആൽമരത്തിന്റെ കൊമ്പ് പൊട്ടിവീണു; നാല് വൈദ്യുതി പോസ്റ്റുകൾ തകർന്നു
1422767
Thursday, May 16, 2024 1:04 AM IST
പുന്നംപറമ്പ്: ആൽമരത്തിന്റെ ഭീമൻകൊമ്പ് പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു, വൈദ്യുതി പോസ്റ്റുകളും തകർന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി. ഇന്നലെ രാവിലെയായിരുന്നു സംഭവം. തെക്കുംകര പഞ്ചായത്ത് പുന്നംപറമ്പ് കോളനിക്കുസമീപം മേപ്പാടത്തായിരുന്നു ആൽമരം ഒടിഞ്ഞുവീണത്. ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കനാൽറോഡരികിൽ നിന്നിരുന്ന ആൽമരത്തിന്റെ കൂറ്റൻ ശിഖരമാണ് പൊട്ടി ഇലക്ട്രിക് ലൈനുകൾക്ക് മുകളിലൂടെ റോഡിനു കുറുകെ വീണത്.
വിവരമറിയിച്ചതിനെ ുടർന്ന് വടക്കാഞ്ചേരിയിൽ നിന്നും ഫയർ ഫോഴ്സെത്തിയാണ് മരം മുറിച്ചുമാറ്റിയത്. തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു. നാല് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണിട്ടുണ്ട്. പുന്നംപറമ്പ് ഇലക്ട്രിസിറ്റി സെക്ഷൻ എൻജിനീയർ ശരത്തിന്റെ നേതൃത്വത്തിലു ള്ള ഉദ്യോഗസ്ഥരും ജലസേചന വകുപ്പു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
സീനിയർ ഫയർ ആൻഡ് റസ് ക്യു ഓഫീസർ കലേഷ്കുമാർ, അനിഷ്, വൈശാഖ്, രോഹിത്, നിധിൻദേവ്, രവി എന്നിവരും മരം മുറിച്ചുമാറ്റാൻ എത്തിയിരുന്നു.