സ്കൂൾവിപണി ഉണരുന്നു
1422776
Thursday, May 16, 2024 1:04 AM IST
തൃശൂർ: പുതിയ അധ്യയനവർഷം തുടങ്ങാനിരിക്കേ സജീവമായി സ്കൂൾവിപണി. കുട്ടികകൾക്കായി പലതരം ബാഗുകളും വർണക്കുടകളും നിറഞ്ഞു. ഡോറ, മിക്കിമൗസ്, ഡോറിമോൻ, ഛോട്ടാ ഭീം തുടങ്ങി കുട്ടികളുടെ കാർട്ടൂൺ താരങ്ങൾതന്നെയാണ് ഇക്കുറിയും ആകർഷണം. 450 മുതൽ രണ്ടായിരംവരെയാണു വില. കുടകൾമുതൽ ബാഗുകൾവരെ ഒന്നിച്ചെടുക്കുന്നവർക്കു വിലക്കിഴിവും നൽകും.
വില വർധിച്ചെങ്കിലും കച്ചവടത്തിൽ കുറവില്ലെന്നു കടയുടമകൾ പറഞ്ഞു. ബാഗുകൾക്കൊപ്പം കളിപ്പാട്ടങ്ങളും സൗജന്യമാണ്. അടുത്തയാഴ്ചയോടെ തിരക്കു വർധിക്കും. ചൂടുകൂടിയതിനാൽ വർഷകാലത്തിനുമുന്പേ കുടകളുടെ കച്ചവടം ആരംഭിച്ചു.
കാലൻകുടകൾ മുതൽ പോക്കറ്റിലൊതുങ്ങുന്നവവരെ ലഭ്യമാണ്. വാട്ടർ ബോട്ടിലുകൾ, ടിഫിൻ ബോക്സ് തുടങ്ങി പേനകളും പെൻസിലുകളുമടക്കം നീണ്ടനിരയാണ് ഒരുക്കിയിട്ടുള്ളത്.