ക്ഷേ​ത്ര​പ​രി​സ​ര​ത്തെ മ​ര​ത്തി​ൽ നാല്പതുകാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം
Monday, October 7, 2019 12:38 AM IST
ഗു​രു​വാ​യൂ​ർ: ആ​യി​ര​ക​ണ​ക്കി​ന് ഭ​ക്ത​ർ നോ​ക്കി​നി​ൽ​ക്കെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ​ന​ട​യി​ലെ മ​ര​ത്തി​ൽ 40കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. പാ​ല​ക്കാ​ട് കോ​ങ്ങാ​ട് സ്വ​ദേ​ശി ജ​യ​നാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു.​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ളെ ആ​ദ്യം ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
തെ​ക്കേ​ന​ട​യി​ൽ ആ​ന​ക​ളെ കെ​ട്ടു​ന്ന​തി​ന് സ​മീ​പ​ത്തെ മാ​വി​ൽ ക​യ​റി​യാ​ണ് ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യ​ത്. കെെ​യി​ൽ ക​രു​തി​യ മു​ണ്ടു​മാ​യി മാ​വി​ൽ ക​യ​റി​യ ഇ​യാ​ൾ മു​ണ്ട് മ​ര​ത്തി​ൽ കെ​ട്ടി ചാ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ താ​ഴെ നി​ന്നി​രു​ന്ന നാ​ട്ടു​കാ​രും ദേ​വ​സ്വം ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് കോ​ണി ഉ​യോ​ഗി​ച്ച് താ​ഴെ ഇ​റ​ക്കി. ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഭ​ക്ത​ർ നോ​ക്കി​നി​ൽ​ക്കെ ന​ട​ത്തി​യ ആ​ത്മ​ഹ​ത്യാ​ശ്ര​മം പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി.

പൗ​ൾ​ട്രി ഫാം ​പ​ദ്ധ​തി

പു​ന്ന​യൂ​ർ​ക്കു​ളം: സ്കൂ​ൾ പൗ​ൾ​ട്രി ഫാം ​പ​ദ്ധ​തി ക​ടി​ക്കാ​ട് ഗ​വ​. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 കു​ട്ടി​ക​ൾ​ക്ക് മൂ​ന്ന് മാ​സം പ്രാ​യ​മാ​യ അ​ഞ്ച് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യും തീ​റ്റ​യു​മാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ഡി.​ധ​നീ​പ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.