ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. അ​ത്യ​ന്താ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

കി​ഫ്‌​ബി ഫ​ണ്ടി​ൽ​നി​ന്ന് 13.51 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മൂ​ന്നു​നി​ല കെ​ട്ടി​ടം പ്ര​വൃ​ത്തി​ക​ൾ​പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ജൂ​ൺ മാ​സ​ത്തി​ൽ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. ആ​ശു​പ​ത്രി കെ​ട്ടി​ടം സ​ന്ദ​ർ​ശി​ച്ച് അ​ധി​കൃ​ത​രു​മാ​യി എം​എ​ൽ​എ ച​ർ​ച്ച ന​ട​ത്തി. പു​തി​യ കെ​ട്ടി​ട​ത്തി​ൽ എ​ന്തെ​ല്ലാം ത​ര​ത്തി​ലു​ള്ള ചി​കി​ത്സ​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു സാ​ഹ​ച​ര്യം ഒ​രു​ക്കാ​നാ​കു​മെ​ന്ന കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​യി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​ട​ക്ക​മു​ള്ള​വ​ർ സം​ബ​ന്ധി​ച്ചു.