വിദേശ വിദ്യാർഥികൾക്കു സ്വീകരണം നല്കി കെഐഎസ്എ
1422785
Thursday, May 16, 2024 1:04 AM IST
പാലക്കാട്: കേരള ഇന്റർനാഷണൽ സ്റ്റുഡന്റസ് അസോസിയേഷൻ വിദ്യാർഥികൾ ലീഡ് കോളജ് ഓഫ് മാനേജ്മെന്റിൽ ഒത്തുചേർന്നു. കേരളത്തിലെ യുജി, പിജി, പിഎച്ച്ഡി വിദ്യാർഥികളാണ് ലീഡ് കോളജ് ഓഫ് മാനേജ്മെന്റിൽ എത്തിയത്.
കേരളത്തിലെ അന്തർദേശീയ വിദ്യാർഥികൾക്കുള്ള വിദ്യാർഥി സംഘടനയാണ് കെഐഎസ്എ (കേരള ഇന്റർനാഷണൽ സ്റ്റുഡന്റ്സ് അസോസിയേഷൻ). എംജി യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസസ് ആൻഡ് ടെക്നോളജി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിങ്ങനെ അഞ്ച് പ്രധാന യൂണിവേഴ്സിറ്റികളാണ് അസോസിയേഷന്റെ കീഴിലുള്ളത്.
പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ 45 വിദ്യാർഥികൾക്ക് ലീഡ് കോളേജിലെ വിദ്യാർഥികളും അധ്യാപകരും സ്വീകരണം നല്കി.
ലീഡ് കോളജ് ഓഫ് മാനേജ്മെന്റിന്റെ സാഹസികവും കൗതുകവും നിറഞ്ഞ ഒൗട്ട് ബൗണ്ട് ട്രെയിനിംഗ് പരിപാടികളും ട്രെക്കിംഗും വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു.
കേരള സംസ്കാര തനിമ ഉൾക്കൊള്ളുവാനും ലീഡ് കോളജ് വിദ്യാർഥികളും വിദേശ വിദ്യാർഥികളും തമ്മിൽ ഒരു കൂടിക്കാഴ്ച എന്നതാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.
ലീഡ് കോളജിലെ അന്താരാഷ്ട്ര വിദ്യാർഥികളായ തൗഫീഖ് അഹമ്മദ് തുഷാർ, ഹദീൽ വാർദെഹ്, ഇന്റർനാഷണൽ വിദ്യാർഥി മെന്ററായ ഗോകുൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.