പൊ​ന്നങ്കോ​ട് ഫൊ​റോ​നാ യു​വ​ജ​ന​വ​ർ​ഷ സ​മാ​പ​നം, പു​ര​സ്കാ​ര വി​ത​ര​ണം
Tuesday, July 16, 2019 12:45 AM IST
ക​ല്ല​ടി​ക്കോ​ട്: കെ​സി​വൈ​എം ഫൊ​റോ​ന​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ യു​വ​ജ​ന​വ​ർ​ഷ സ​മാ​പ​ന സ​മ്മേ​ള​ന​വും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള അ​നു​മോ​ദ​ന​വും ഫൊ​റോ​നാ​വി​കാ​രി ഫാ. ​സ​ണ്ണി വാ​ഴേ​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് വി​നു എം.​ഐ​സ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​സി​വൈ​എം ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ: ​സേ​വ്യ​ർ വ​ള​യ​ത്തി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ എ​സ്.​എം​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജു​ബി​ൻ കൊ​ടി​യം​കു​ന്നേ​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.
പ്ര​തി​ഭ​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ കെ​സി​വൈ​എം പാ​ല​ക്കാ​ട് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണി അ​റ​യ്ക്ക​ൽ സ​മ്മാ​നി​ച്ചു. രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശ കെ.​സേ​വ്യ​ർ, ഫൊ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല ജോ​ണ്‍, ഫൊ​റോ​ന ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ക്ല​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫൊ​റോ​ന സെ​ക്ര​ട്ട​റി ലി​ൻ​സ​ണ്‍ ആ​ന്‍റ​ണി സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജീ​ന ജോ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.