റോ​ട്ട​റി ഫോ​ർ​ട്ട് സ്കൂ​ൾ ബാ​ഗും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ല്കി
Wednesday, July 17, 2019 12:24 AM IST
പാ​ല​ക്കാ​ട്: റോ​ട്ട​റി ക്ല​ബ് ഓ​ഫ് പാ​ല​ക്കാ​ട് 2019-20 വ​ർ​ഷ​ത്തെ സാ​മൂ​ഹ്യ​സേ​വ​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു ഉ​മ്മി​നി ഗ​വ​ണ്‍​മെ​ൻ​റ് സ്കൂ​ളി​ലെ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്കൂ​ൾ ബാ​ഗു​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് ര​വി ന​ട​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സ​ദാ​ശി​വ​ൻ മു​ഖ്യാ​തി​ഥി​യാ​യി. റോ​ട്ട​റി ഡി​സ്ട്രി​ക്ട് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് കു​മാ​ർ റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3201 സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ മൂ​ല്യ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യി കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന റെ​സ്പോ​ണ്‍​സി​ബി​ൾ ഇ​ന്ത്യ​ന്ധ പ​രി​പാ​ടി​യെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക്ല​ബ് വ​രും​വ​ർ​ഷ​ത്തി​ൽ ഉ​മ്മി​നി ഗ​വ​ണ്‍​മെ​ൻ​റ് സ്കൂ​ളി​ന്‍റെ വി​ക​സ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. ഹെ​ഡ്മി​സ്ട്ര​സ് പ​ങ്ക​ജാ​ക്ഷി സ്വാ​ഗ​തം പ​റ​ഞ്ഞു. റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി വി​പി​ൻ​ച​ന്ദ്ര, മ​ധു​സൂ​ദ​ന​ൻ പി​ള്ള, ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.