പരവൂരിൽ ഡിവൈഎഫ്ഐ– ബിജെപി സംഘർഷം; ഇന്ന് ഹർത്താൽ
Monday, January 30, 2017 1:39 PM IST
പരവൂർ: പരവൂരിൽ ഡിവൈഎഫ്ഐ ബിജെപി സംഘർഷം. ബിജെപി പ്രവർത്തകർ ഡിവൈഎഫ്ഐയുടെ കൊടിമരം തകർത്തുവെന്നാരോപിച്ചാണ് സ്‌ഥലത്ത് സംഘർഷം നടന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് പരവൂരിൽ ഇന്ന് സിപിഎം ഹർത്താൽ ആചരിക്കും. ഇന്നലെ വൈകുന്നേരം ബിജെപിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടന്നിരുന്നു. രണ്ട് ദിവസം മുമ്പ് ബിജെപിയുടെ കൊടി തോരണങ്ങൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടന്നത്.

ഇതിനടെ പരവൂർ ജംഗ്ഷനിലെ ഡിവൈഎഫ്ഐയുടെ കൊടി മരം തകർത്തുവെന്നാരോപിച്ചാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ജംഗ്ഷനിലെ ബിജെപി പ്രവർത്തകന്റെ കടക്ക് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തി. രാത്രി ഏറെ വൈകിയും സ്‌ഥലത്ത് സംഘർഷാവസ്‌ഥ നിലനിൽക്കുകയാണ്. വൻ പോലീസ് സംഘം സ്‌ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.