ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​നം
Saturday, October 7, 2017 10:21 AM IST
കൊ​ല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്നു. പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30ന് ​ബി​ഷ​പ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ന്‌ നി​ർ​വ​ഹി​ക്കും.

ഡോ. ​ക്രി​സ്റ്റി ഫെ​ർ​ണാ​ണ്ട​സ്, ഡോ. ​ബി. ​അ​ശോ​ക് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ഫാ​ത്തി​മ കോ​ള​ജ്, ട്രി​യൂ​ൺ െഎ​എ​എ​സ് അ​ക്കാ​ദ​മി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 50 പേ​ര്‌​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. 100 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സി​ൽ പു​റ​ത്തു​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റും വി​ദേ​ശ​ഭാ​ഷ​ക​ളി​ൽ പ​രി​ജ്ഞാ​നം ന​ല്‌​കു​ന്ന​തി​നാ​യി പൊ​ന്തി​ഫി​ക്ക​ൽ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി ചേ​ർ​ന്ന് വി​വി​ധ ഭാ​ഷ​ക​ളി​ൽ ഡി​പ്ലോ​മ കോ​ഴ്സും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ​അ​റി​യി​ച്ചു.