പാ​ലാ​യി​ൽ പൊ​ന്നു വാ​രി നാ​ട്ടി​ക​യു​ടെ താ​ര​ങ്ങ​ൾ
Saturday, October 21, 2017 12:46 PM IST
തൃ​പ്ര​യാ​ർ: പാ​ലാ​യി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ​നി​ന്ന് പൊ​ന്നു വാ​രി നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ളി​ലെ താ​ര​ങ്ങ​ൾ. ഇ​ന്ന​ലെ ര​ണ്ട് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യു​മാ​ണ് നേ​ടി​യ​ത്. ക​ഴി​ഞ്ഞ സം​സ്ഥാ​ന മീ​റ്റി​ലെ സ്വ​ന്തം റെ​ക്കോ​ർ​ഡ് മ​റി​ക​ട​ന്നാ​ണ് പി.​എ.​അ​തു​ല്യ 37.42 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞ് ഡി​സ്ക​സ് ത്രോ​യി​ൽ പു​തി​യ റെ​ക്കോ​ർ​ഡി​ട്ട് സ്വ​ർ​ണം നേ​ടി​യ​ത്. 35.41 ആ​യി​രു​ന്നു അ​തു​ല്യ​യു​ടെ പ​ഴ​യ റെ​ക്കോ​ർ​ഡ്.

‌നൂ​റ് മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ ആ​ൻ​സി സോ​ജ​ൻ ലോം​ഗ് ജം​പി​ൽ ദേ​ശീ​യ റെ​ക്കോ​ർ​ഡ് തി​രു​ത്തി. 5.90 മീ​റ്റ​ർ ചാ​ടി​യാ​ണ് ആ​ൻ​സി വെ​ള്ളി നേ​ടി​യ​തും ഇ​ര​ട്ടി മ​ധു​ര​മാ​യി. ഇ​ന്ന് ആ​ൻ​സി, അ​തു​ല്യ ഉ​ൾ​പ്പെ​ടെ നാ​ട്ടി​ക​യി​ലെ താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കും.