തൃ​ശൂ​ർ മാ​ൾ ഓ​ഫ് ജോ​യി​ൽ കേ​ക്ക് മി​ക്സിം​ഗ് സെ​റി​മ​ണി
Monday, October 23, 2017 12:28 PM IST
തൃ​ശൂ​ർ: ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​ന്‍റെ തൃ​ശൂ​ർ മാ​ൾ ഓ​ഫ് ജോ​യി​ലെ ജോ​യ് മാ​ർ​ട്ട് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ആ​ഘോ​ഷ സീ​സ​ണെ വ​ര​വേ​ൽ​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി കേ​ക്ക് മി​ക്സിം​ഗ് സെ​റി​മ​ണി ഒ​രു​ക്കി. 2000 കി​ലോ വ​രു​ന്ന ചേ​രു​വ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി തൃ​ശൂ​രി​ലെ പൗ​ര​പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കേ​ക്ക് മി​ക്സിം​ഗ് സെ​റി​മ​ണി ഒ​രു​ക്കി​യ​ത്.

മാ​ൾ ഓ​ഫ് ജോ​യ് അ​ങ്ക​ണ​ത്തി​ൽ ഗാ​യ​ക​ൻ ഫ്രാ​ങ്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ൾ ഓ​ഫ് ജോ​യി​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രെ കേ​ക്ക് മി​ക്സിം​ഗ് സെ​റി​മ​ണി ആ​ക​ർ​ഷി​ച്ചു. ഈ​ന്ത​പ്പ​ഴം, അ​ത്തി​പ്പ​ഴം, ക​ശു​വ​ണ്ടി, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, റെ​ഡ് വൈ​ൻ തു​ട​ങ്ങി​യ ചേ​രു​വ​ക​ളാ​ണ് കേ​ക്ക് മി​ക്സിം​ഗി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ ഞ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന സ്നേ​ഹ​ത്തി​ന് പ്ര​ത്യു​പ​കാ​ര​മാ​യാ​ണ് കേ​ക്ക് മി​ക്സിം​ഗ് സെ​റി​മ​ണി ഒ​രു​ക്കി​യ​തെ​ന്നു ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യ ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.
Loading...