ക​​ഞ്ചാ​​വ് വി​​ൽ​​പ​​ന​​ക്കാ​​ർ പി​​ടി​​യി​​ൽ
Friday, November 24, 2017 12:57 PM IST
വൈ​​ക്കം: വെ​​ച്ചൂ​​ർ, ക​​ല്ല​​റ ഭാ​​ഗ​​ങ്ങ​​ളി​​ൽനി​​ന്ന് ക​​ഞ്ചാ​​വ് വി​​ൽ​​പ​​ന​​ക്കാ​​രെ എ​​ക്സൈ​​സ് ത​​ന്ത്ര​​പ​​ര​​മാ​​യ നീ​​ക്ക​​ത്തി​​ലൂ​​ടെ പി​​ടി​​കൂ​​ടി. പോ​​ണ്ടി​​ച്ചേ​​രി മാ​​ഹി സ്വ​​ദേ​​ശി വൈ​​ശാ​​ഖ് (18), വെ​​ച്ചൂ​​ർ ഇ​​ട​​യാ​​ഴം പ​​ള്ളി​​പ​​റ​​ന്പി​​ൽ ജാ​​ക്സ​​ണ്‍ (21), ഇ​​ട​​യാ​​ഴം മ​​ക​​യി​​ര ഭ​​വ​​നി​​ൽ അ​​ർ​​ജു​​ൻ (21) എ​​ന്നി​​വ​​രെ​​യാ​​ണ് എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ എ​​സ്.​​എ​​സ്. ബാ​​ബു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. എ​​ക്സൈ​​സ് സം​​ഘം പ​​ട്രോ​​ളിം​​ഗി​​നി​​ടെ വെ​​ച്ചൂ​​ർ പു​​ത്ത​​ൻ​​പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്തു സം​​ശ​​യാ​​സ്പ​​ദ​​മാ​​യി ക​​ണ്ട മാ​​ഹി സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ ചോ​​ദ്യം ചെ​​യ്ത​​തോ​​ടെ​​യാ​​ണ് ക​​ഞ്ചാ​​വ് വി​​ൽ​​പ​​ന​​യെ​​ക്കു​​റി​​ച്ച് വി​​വ​​രം ല​​ഭി​​ച്ച​​ത്. മാ​​ഹി സ്വ​​ദേ​​ശി​​യു​​ടെ പ​​ക്ക​​ൽ​​നി​​ന്നും പൊ​​തി​​ക​​ളി​​ലാ​​ക്കി​​യ ക​​ഞ്ചാ​​വും പി​​ടി​​കൂ​​ടി.
പി​​ന്നീ​​ട് യു​​വാ​​ക്ക​​ൾ കൂട്ടം​​കൂ​​ടി ക​​ഞ്ചാ​​വ് വ​​ലി​​ക്കു​​ന്ന ജാ​​ക്സ​​ന്‍റെ വീ​​ട് റെ​​യ്ഡ് ചെ​​യ്ത് കൂ​​ടു​​ത​​ൽ ക​​ഞ്ചാ​​വ് ക​​ണ്ടെ​​ടു​​ത്തു. തു​​ട​​ർ​​ന്നു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ഞ്ചാ​​വ് എ​​ത്തി​​ച്ചു ന​​ൽ​​കു​​ന്ന സം​​ഘ​​ത്തി​​ലെ ക​​ണ്ണി​​യാ​​യ അ​​പ്പു​​വെ​​ന്നു വി​​ളി​​ക്കു​​ന്ന അ​​ർ​​ജു​​ന​​നെ ക​​ഞ്ചാ​​വ് ആ​​വ​​ശ്യ​​ക്കാ​​ര​​നെ​​ന്ന വ്യാ​​ജേ​​ന ബ​​ന്ധ​​പ്പെ​​ട്ട് 500 രു​​പ​​യ​​ക്ക് വി​​ൽ​​ക്കു​​ന്ന വി​​വി​​ധ പൊ​​തി​​ക​​ളു​​മാ​​യി ക​​ല്ല​​റ​​യി​​ൽ​​നി​​ന്നു പി​​ടി​​കൂ​​ടി. ഇ​​യാ​​ൾ ക​​ഞ്ചാ​​വ് യു​​വാ​​ക്ക​​ൾ​​ക്കും സ്കൂ​​ൾ കു​​ട്ടി​​ക​​ൾ​​ക​​ൾ​​ക്കും ക​​മ്മീ​​ഷ​​ൻ വ്യ​​വ​​സ്ഥ​​യി​​ൽ കൊ​​ടു​​ത്തു​​വി​​ടു​​ന്ന ക​​ല്ല​​റ​​യി​​ലെ കൃ​​ഷ്ണ​​ൻ വാ​​വ എ​​ന്നു വി​​ളി​​ക്കു​​ന്ന അ​​ഖി​​ൽ റെ​​ജി​​യെ​​ന്ന ആ​​ളി​​ൽ നി​​ന്ന് വാ​​ങ്ങി​​യാ​​ണ് കൊ​​ണ്ടു​​വ​​രു​​ന്ന​​തെ​​ന്ന് ക​​ണ്ടെ​​ത്തി. അ​​ജി​​യെ പി​​ടി​​കൂ​​ടാ​​ൻ ക​​ഞ്ചാ​​വ് സൂ​​ക്ഷി​​ച്ച ക​​ല്ല​​റ, നീ​​ണ്ടൂ​​ർ, വെ​​ച്ചൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ എ​​ക്സൈ​​സ് കെ​​ണി​​യൊ​​രു​​ക്കി​​യെ​​ങ്കി​​ലും ഇ​​യാ​​ൾ ര​​ക്ഷ​​പ്പെ​​ട്ടു.
ഇ​​യാ​​ൾ​​ക്കാ​​യി എ​​ക്സൈ​​സ് ഉൗ​​ർ​​ജി​​ത​​മാ​​യി തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണ്. റെ​​യ്ഡി​​ൽ സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ കെ.​​ജെ റാ​​ഫേ​​ൽ, കെ.​​വി. അ​​ഭി​​ലാ​​ഷ്, പി.​​എ. റോ​​ബി മോ​​ൻ, കെ.​​ജി. ജോ​​സ​​ഫ്, ടി.​​എ. യേ​​ശു​​ദാ​​സ്, വി. ​​സു​​മേ​​ഷ്, കെ.​​എം. അ​​ഭി​​ലാ​​ഷ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Loading...