ഭ​വ​ന​പ​ദ്ധ​തി​യി​ൽ നി​ന്നൊ​ഴി​വാ​ക്കി​യ​താ​യി പ​രാ​തി
Wednesday, December 13, 2017 12:01 PM IST
മ​ങ്കൊ​ന്പ്: യോ​ഗ്യ​ത​ത​ക​ളേ​റെ​യു​യു​ണ്ടാ​യി​ട്ടും സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത വ​യോ​ധി​ക സ​ഹോ​ദ​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ വീ​ട് നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. കാ​വാ​ലം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് പാ​ല​പ്പ​ള്ളി വീ​ട്ടി​ൽ നാ​രാ​യ​ണ​പി​ള്ളും സ​ഹോ​ദ​രി ശാ​ന്ത​കു​മാ​രി​യു​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള്ക​ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. നാ​രാ​യ​ണ​പി​ള്ള​ക്ക് 67 വ​യ​സും സ​ഹോ​ദ​രി​ക്ക് 63 ഉം ​വ​യ​സു​മു​ണ്ട്. നാ​രാ​യ​ണ​പി​ള്ള​യും സ​ഹോ​ദ​രി​യും സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത​വ​രാ​ണ്.
ഇ​വ​ർ​ക്ക് സ്വ​ന്ത​മാ​യി മൂ​ന്ന​ര സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മാ​ണു​ള്ള​ത്. ഏ​റെ നാ​ളാ​യി ഒ​രു ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഒ​രു ഷെ​ഡി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. നാ​ളു​ക​ളേ​റെ​യാ​യി സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി വീ​ടി​ന് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ത​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. റേ​ഷ​ൻ കാ​ർ​ഡ് മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നി​ട്ടു​കൂ​ടി സ​ർ​ക്കാ​ർ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ പോ​ലും ത​ങ്ങ​ളെ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി. അ​തേ​സ​മ​യം നി​ല​വി​ൽ സ്വ​ന്ത​മാ​യി വീ​ടു​ള്ള പ​ല​ർ​ക്കും വീ​ണ്ടും സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​താ​യും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.