കേ​ച്ചേ​രി​യി​ൽ സ്വ​ർ​ണക്ക​പ്പി​നു വ​ര​വേ​ല്പ് ഇ​ന്ന്
Thursday, January 4, 2018 1:45 AM IST
കേ​ച്ചേ​രി: അ​ന്പ​ത്തെ​ട്ടാ​മ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ
ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന ജി​ല്ല​യ്ക്ക് ന​ല്കു​ന്ന സ്വ​ർ​ണണക്ക​പ്പി​നു കേ​ച്ചേ​രി​യി​ൽ ഇ​ന്ന് വ​ര​വേ​ല്പു ന​ല്കും. പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്തു​നി​ന്ന് വാ​ദ്യ​ഘോ​ഷ​ങ​അ​ങ​ളു​ടെ​യും ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യി​ൽ ഉ​ച്ച​ക്ക് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന വ​ര​വേ​ല്പ് റാ​ലി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ഭ്യാ​സ-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും പ്ര​ധാ​നാ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പി​ടി​എ, എം​പി​ടി​എ ഭാ​ര​വാ​ഹി​ക​ളും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും അ​ണി​ചേ​രും.
58 ബൈ​ക്കു​ക​ളി​ൽ കു​ന്നം​കു​ള​ത്തു​നി​ന്നെ​ത്തു​ന്ന റാ​ലി കേ​ച്ചേ​രി ജ്ഞാ​ന​പ്ര​കാ​ശി​നി യു​പി സ്കൂ​ളി​ലാ​ണ് സ​മാ​പി​ക്കു​ക. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​രം മു​ത​ൽ സ്കൂ​ൾ അ​ങ്ക​ണം വ​രെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ സ്വ​ർ​ണക്ക​പ്പി​നു പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തും. തു​ട​ർ​ന്ന് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്യും. ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​എ.​ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ്ഞാ​ന​പ്ര​കാ​ശി​നി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റർ ഇ​ൻ​ചാ​ർ​ജ് സി.​ബി.​ ജെ​ലി​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും കു​ന്നം​കു​ളം എ​ഇ​ഒ പി.​ സ​ച്ചി​ദാ​ന​ന്ദ​ൻ വി​ശ​ദീ​ക​ര​ണ​വും ന​ല്കും.

പ​ച്ച​ക്ക​റി​ക​ൾ ശേ​ഖ​രി​ക്കു​ന്നു

പു​ന്ന​യൂ​ർ​ക്കു​ളം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലേ​ക്ക് പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​ക​ല​വ​റ നി​റ​യ്ക്കാ​ൻ പ​ച്ച​ക്ക​റി​ക​ൾ ശേ​ഖ​രി​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​രി​ൽ​നി​ന്ന് പ​ച്ച​ക്ക​റി​സാ​ധ​ന​ങ്ങ​ൾ ഇ​ന്ന് ശേ​ഖ​രി​ക്കും. കാ​ല​ത്ത് 10 മു​ത​ൽ പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​ഭ​വ​ൻ ഓ​ഫീ​സി​ലേ​ക്ക് പ​ച്ച​ക്ക​റി​ക​ൾ എ​ത്തി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.
Loading...