ഹാ​​ൻ​​ഡ് ബോ​​ൾ മ​​ത്സ​​രം: നാ​​ലു​​കോ​​ടി സെ​​ന്‍റ് ജോ​​സ​​ഫും കോ​​ട്ട​​യം കേ​​ന്ദ്രീ​യ വി​​ദ്യാ​​ല​​യ​​വും ജേ​​താ​​ക്ക​​ൾ
Wednesday, September 12, 2018 11:24 PM IST
നാ​​ലു​​കോ​​ടി: റ​​വ​​ന്യൂ ജി​​ല്ലാ സ​​ബ് ജൂ​​ണി​​യ​​ർ ഹാ​​ൻ​​ഡ് ബോ​​ൾ മ​​ത്സ​​രം നാ​​ലു​​കോ​​ടി സെ​​ന്‍റ് ജോ​​സ​​ഫ് ജി​​എ​​ച്ച്എ​​സ്എ​​സി​​ൽ ന​​ട​​ന്നു. വി​​വി​​ധ സ്കൂ​​ളു​​ക​​ളി​​ൽ നി​​ന്നാ​​യി പ​​ത്തു ടീ​​മു​​ക​​ൾ മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​നം കോ​​ട്ട​​യം കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ​​വും ര​​ണ്ടാം സ്ഥാ​​നം പ​​ങ്ങ​​ട എ​​സ്എ​​ച്ച് എ​​ച്ച്എ​​സും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​നം നാ​​ലു​​കോ​​ടി സെ​​ന്‍റ് ജോ​​സ​​ഫ് ജി​​എ​​ച്ച്എ​​സ്എ​​സും ര​​ണ്ടാം സ്ഥാ​​നം പ​​ങ്ങ​​ട എ​​സ്എ​​ച്ച് എ​​ച്ച്എ​​സും ക​​ര​​സ്ഥ​​മാ​​ക്കി.
വി​​ജ​​യി​​ക​​ൾ​​ക്ക് ഹെ​​ഡ്മി​​സ്ട്ര​​സ് റെ​​ജി​​മോ​​ൾ സി. ​​തോ​​മ​​സ് ട്രോ​​ഫി​​ക​​ൾ സ​​മ്മാ​​നി​​ച്ചു.