ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ
Sunday, December 9, 2018 12:52 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2019-2020 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള വാ​ർ​ഷി​ക പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള വി​ക​സ​ന സെ​മി​നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​ഷാ​ജു​ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ദ്ധ​തി​രേ​ഖാ പ്ര​കാ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​കെ.​ദേ​വി നി​ർ​വ​ഹി​ച്ചു. വി.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​രു​ഗ്മി​ണി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​കെ.​ഗം​ഗാ​ധ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​വാ​സ​ൻ, കോ​മ​ളം, കെ.​എ​സ്.​മ​ധു, കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി കു​ഞ്ഞ​ഹ​മ്മ​ദു​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് വി​വി​ധ വി​ഷ​യ മേ​ഖ​ല​ക​ളി​ൽ ഗ്രൂ​പ്പു ച​ർ​ച്ച​യും ന​ട​ന്നു. 5.50 കോ​ടി രൂ​പ​യു​ടെ വി​വി​ധ​പ​ദ്ധ​തി​ക​ൾ സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ച്ചു,പാ​ലി​യേ​റ്റീ​വ് രം​ഗം, വ​യോ​ജ​ന​ക്ഷേ​മ​ത്തി​ന് വ​യോ​സൗ​ഖ്യം, ജീ​വി​ത​ശൈ​ലി​രോ​ഗ​ങ്ങ​ൾ​ക്ക് ആ​യു​ർ​വേ​ദ ചി​കി​ത്സ, ജ​ന​റ​ൽ വി​ഭാ​ഗം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണം, മാ​ലി​ന്യ സം​സ്ക​ര​ണ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക്ലീ​ൻ ശ്രീ​കൃ​ഷ്ണ​പു​രം, ഭി​ന്ന​ശേ​ഷി സ്കോ​ള​ർ​ഷി​പ്പ്, ബ​ഡ്സ് സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ​നി​ത​ക​ൾ​ക്ക് സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള സ​ഹാ​യ​പ​ദ്ധ​തി​ക​ൾ, ബാ​ല​സ​ഭാ പ്ര​വ​ർ​ത്ത​നം, യു​വ​ജ​ന​ക്ഷേ​മം, എ​സ്സി വി​ഭാ​ഗം വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വാ​ങ്ങു​ന്ന​തി​നു ധ​ന​സ​ഹാ​യം തു​ട​ങ്ങി​യ ഒ​ട്ടേ​റെ നൂ​ത​ന​വും ജ​നോ​പ​കാ​ര​പ്ര​ദ​വു​മാ​യ പ​ദ്ധ​തി​ക​ളാ​ണ് സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.
പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ൾ, ആ​സൂ​ത്ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ, അം​ഗ​ൻ​വാ​ടി, ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.