പൈ​ങ്കു​ള​വും 217 ശി​ഷ്യ​ൻ​മാ​രും
Sunday, December 9, 2018 1:21 AM IST
ആ​​ല​​പ്പു​​ഴ: സം​​സ്ഥാ​​ന സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ന് ഇ​​ത്ത​​വ​​ണ​​യും പൈ​​ങ്കു​​ളം നാ​​രാ​​യ​​ണ ചാ​​ക്യാ​​ർ പ​​തി​​വ് തെ​​റ്റി​​ച്ചി​​ല്ല. 217 ശി​​ഷ്യ​​ൻ​​മാ​​രു​​മാ​​യാ​​ണ് പൈ​​ങ്കു​​ളം എ​​ത്തി​​യ​​ത്. ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ൽ 15 ടീ​​മു​​ക​​ളെ​​യും ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ 12 ടീ​​മു​​ക​​ളെ​​യു​​മാ​​ണ് പ​​രി​​ശീ​​ലി​​പ്പി​​ച്ച​​ത്.
ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗം കൂ​​ടി​​യാ​​ട്ട​​മ​​ത്സ​​ര​​ത്തി​​ൽ 17 ടീ​​മു​​ക​​ളി​​ൽ 15 ടീ​​മും പൈ​​ങ്കു​​ള​​ത്തി​​ന്‍റെ ശി​​ഷ്യ​​ൻ​​മാ​​രാ​​ണ്. 30 വ​​ർ​​ഷ​​മാ​​യി ശി​​ഷ്യ​​സ​​ന്പ​​ത്തി​​ന്‍റെ പെ​​രു​​മ​​യു​​ടെ നി​​റ​​വി​​ലാ​​ണ് അ​​ദ്ദേ​​ഹം.
ക​​ലോ​​ത്സ​​വ​​വേ​​ദി​​യി​​ലെ ഗ്ലാ​​മ​​ർ ഗു​​രു​​വാ​​യി തി​​ള​​ങ്ങു​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​നു ചാ​​ക്യാ​​ർ​​കൂ​​ത്തി​​നും ന​​ങ്ങ്യാ​​ർ​​കൂ​​ത്തി​​നു​​മാ​​ണ് ശി​​ഷ്യ​​ൻ​​മാ​​ർ ഏ​​റെ​​യു​​ള്ള​​ത്.​ പൈ​​ങ്കു​​ളം രാ​​മ​​ചാ​​ക്യാ​​ർ​​ക്ക് ഓ​​രോ വ​​ർ​​ഷ​​വും ശി​​ഷ്യ​ന്മാ​​ർ കൂ​​ടി വ​​രു​​ന്ന ക​​ഥ​​യാ​​ണു പ​​റ​​യാ​​നു​​ള്ള​​ത്. അ​​മ്മാ​​വ​​നും ഗു​​രു​​നാ​​ഥ​​നു​​മാ​​യ പൈ​​ങ്കു​​ളം രാ​​മ​​ചാ​​ക്യാ​​രാ​​ണ് ചാ​​ക്യാ​​ർ​​കൂ​​ത്തി​​ലേ​ക്കു നാ​​രാ​​യ​​ണ ചാ​​ക്യാ​​രെ കൊ​​ണ്ടു​​വ​​ന്ന​​ത്.