ലോ​കാ​യു​ക്ത വ​ഴി മ​ത്സ​രി​ച്ച നി​ഖി​ല​യ്ക്ക് മി​ന്നു​ന്ന വി​ജ​യം
Sunday, December 9, 2018 1:31 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വി​ധി നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​ക്കെ​തി​രെ ലോ​കാ​യു​ക്ത​യു​ടെ വി​ധി സ​ന്പാ​ദി​ച്ച് ആ​ല​പ്പു​ഴ​യി​ലെ 59-ാം സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ത്ഥി​നി പി.​ജി. നി​ഖി​ല​യ്ക്ക് അ​ഭി​മാ​ന വി​ജ​യം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഭ​ര​ത​നാ​ട്യ​ത്തി​ലാ​ണ് നി​ഖി​ല എ ​ഗ്രേ​ഡോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.
കൂ​ലി​പ്പ​ണി​ക്കാ​രാ​യ ബ​ത്തേ​രി പ​ഴു​പ്പ​ത്തൂ​ർ കു​റ്റേ​ക്കു​ന്ന് രാ​ജേ​ന്ദ്ര​ന്‍റെ​യും ഉ​ഷ​യു​ടെ​യും മ​ക​ളാ​യ നി​ഖി​ല​യ്ക്ക് ലോ​കാ​യു​ക്ത​യി​ൽ നി​ന്ന് വി​ധി സ​ന്പാ​ദി​ച്ച് സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഏ​ക​ദേ​ശം കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി.
ഇ​തി​ൽ ലോ​കാ​യു​ക്ത വി​ധി പ്ര​കാ​രം സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന് കെ​ട്ടി​വയ്​ക്കാ​നു​ള്ള പ​തി​നാ​യി​രം രൂ​പ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ പി​രി​വെ​ടു​ത്ത് ന​ൽ​കി. ബാ​ക്കി തു​ക നാ​ട്ടു​കാ​രും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ന​ൽ​കി. ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ വി​ധി​നി​ർ​ണ​യ​ത്തി​നെ​തി​രെ​യു​ള്ള മ​ധു​ര​പ്ര​തി​കാ​രം കൂ​ടി​യാ​ണ് നി​ഖി​ല​യു​ടെ വി​ജ​യം.