വി​ള​ക്കോ​ട് സ്വ​ദേ​ശി ഇ​രി​ട്ടി പുഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Thursday, January 10, 2019 11:11 PM IST
ഇ​രി​ട്ടി: വി​ള​ക്കോ​ട് സ്വ​ദേ​ശി​യെ ഇ​രി​ട്ടി പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ള​ക്കോ​ട് ഊ​വാ​പ്പ​ള്ളി​യി​ലെ ച​ക്കാ​ല​ക്ക​ൽ അ​സൈ​നാ​റി (53 ) നെ​യാ​ണ് പ​ഴ​ശി ജ​ലാ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഇ​രി​ട്ടി പ​ഴ​യ​പാ​ല​ത്തി​ന് സ​മീ​പം പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പു​ഴ​യി​ൽ എ​ത്തി​യ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ജ​ലാ​ശ​യ​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ഴ​ക്ക​ര​യി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ഷ​ർ​ട്ടി​ന്‍റെ കീ​ശ​യി​ൽ നി​ന്നും കി​ട്ടി​യ ആ​ശു​പ​ത്രി കു​റി​പ്പാ​ണ് ആ​ദ്യം ആ​ളെ തി​രി​ച്ച​റി​യാ​ൻ ഇ​ട​യാ​ക്കി​യ​ത്. ചെ​റു​പു​ഴ​യി​ൽ മ​ത്സ്യ വി​ല്പ​ന ന​ട​ത്തു​ന്ന അ​സൈ​നാ​റു​ടെ ഭാ​ര്യ ചെ​റു​പു​ഴ​ക്ക് സ​മീ​പം ക​ണ്ണി​വ​യ​ൽ സ്വ​ദേ​ശി​നി​യാ​യ ജാ​സ്മി​ൻ ആ​ണ് . ഇ​രി​ട്ടി എ​സ് ഐ ​സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.